Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മൂർച്ഛിക്കുന്നു, പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഖാക്കൾ രംഗത്ത് ഇറങ്ങണമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ വ്യാപനം മൂർച്ഛിക്കുന്ന ഘട്ടത്തിൽ മുഴുവൻ സഖാക്കളും ബോധവൽക്കരണ-പ്രതിരോധ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർക്കാരിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി വേണം പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത് എന്നും വിജയരാഘവൻ വ്യക്തമാക്കി. ''കോവിഡിന്റെ ആദ്യ വ്യാപനമുണ്ടായ ഘട്ടത്തിൽ ലോകത്തിനാകെ മാതൃകയാകുന്ന പ്രവർത്തനമാണ് കേരളത്തിലെ സർക്കാരും സിപിഐ എം പ്രവർത്തകരും നടത്തിയത്''.

''കോവിഡ് 19നെക്കുറിച്ച് നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങളും സൗജന്യ മാസ്ക്, സാനിറ്റൈസർ വിതരണവും കമ്മ്യൂണിറ്റി കിച്ചണുകളിലെ ഇടപെടലുകളും ഏറെ പ്രയോജനകരവും മാതൃകപരവുമായിരുന്നു. ആശുപത്രികൾ ശുചീകരിക്കുന്നതിനും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുക്കുന്നതിനും കോവിഡ് വ്യാപനം വർധിക്കുന്ന ഈ ഘട്ടത്തിൽ സഖാക്കൾ മുന്നിട്ടിറങ്ങണം. കോവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്താകെയും സംസ്ഥാനത്തും അതിരൂക്ഷമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്''. ഇതിനിടയിൽ പോലും രാജ്യത്തിനാകെ മാതൃകയായി മരണനിരക്ക് പിടിച്ച് നിർത്താനും ഒരു കേരള മാതൃക രൂപീകരിക്കാനും നമുക്ക് സാധിച്ചുവെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി.

cpim

''കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരങ്ങളും കേരളത്തെ തേടിയെത്തി. ഇപ്പോൾ രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ വാക്സിൻ വിതരണം ചെയ്യുന്ന സംസ്ഥാനമെന്ന ഖ്യാതിയും നമുക്കാണ്. വിതരണത്തിനുള്ള വാക്സിൻ ഡോസുകൾ കൃത്യമായി നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെങ്കിലും നമ്മൾ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണം. ഇതിന് മുഴുവൻ സഖാക്കളും സ്വയം സന്നദ്ധരായി രംഗത്തിറങ്ങണം. മഴക്കാലം വരുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനായി മാലിന്യ വിമുക്ത പ്രവര്‍ത്തനത്തില്‍ മുഴുവന്‍ ബഹുജനങ്ങളെയും പങ്കാളികളാക്കുന്ന പ്രവര്‍ത്തനത്തിന് തദ്ദേശസ്ഥാപനങ്ങളും പാര്‍ടിയും വര്‍ഗ്ഗ-ബഹുജനസംഘടനകളും നേതൃത്വം കൊടുക്കണം'' എന്ന് എ വിജയരാഘവൻ ആവശ്യപ്പെട്ടു.

''വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങള്‍ ശുചീകരിക്കുന്നതിന്‌ ഒരോരുത്തരും മുന്‍കൈയെടുക്കണം. സന്നദ്ധപ്രവര്‍ത്തകരെയും ആരോഗ്യരംഗത്തുള്ളവരെയും ഉപയോഗപ്പെടുത്തി ബോധവല്‍ക്കരണം സംഘടിപ്പിക്കണം. ഒരേ മനസ്സോടെ നമ്മളൊന്നിച്ചാണ് എല്ലാ പ്രതിസന്ധികളെയും നേരിട്ടത്. ആത്മവിശ്വാസത്തോടെയും അച്ചടക്കത്തോടെയും മുന്നോട്ടുപോയി ഈ സാഹചര്യത്തെയും നമുക്ക് മറികടക്കാനാവും'' എന്നും എ വിജയരാഘവൻ ഫേസ്ബുക്കിൽ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+