വടകരയില്‍ സിപിഎം പ്രവർത്തകന് മർദ്ദനം, കാർ കത്തിച്ചു: പിന്നില്‍ സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം
കോഴിക്കോട്: വടകരയില്‍ സി പി എം പ്രവർത്തനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മർദ്ദിച്ചു. കല്ലേരിയിലെ ഒന്തമല്‍ ബിജുവിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പുലർച്ചെ ഒന്നര മണിയോടെ വാനിലെത്തിയ ഒരു സംഘമാണ് ബിജുവിനെ മർദ്ദിച്ചത്. മർദ്ദനത്തിന് പിന്നാലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബിജുവിന്റെ കാർ അക്രമികള്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു.
വാനില്‍ എത്തിയ സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ ബിജുവിനെ വിളിച്ചിറക്കി വീടിന് പുറത്തേക്ക് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ പൊലീസില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നും സൂചനയുണ്ട്. വ്യക്തിപരമായ ചില തർക്കങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജു അഭിപ്രായപ്പെടുന്നത്.
അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം

അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായ കാരണമാണോ അതോ സാമ്പത്തിക കാരണങ്ങളാണോ എന്നാണ് അന്വേഷിക്കുന്നത്. ബിജുവിന്റെ കാര്‍ വാടകയ്ക്ക് വേണം എന്ന് പറഞ്ഞായിരുന്നു സംഘം വിളിച്ചിറക്കിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബിജു ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ നേരത്തെ പങ്കുവെച്ച പോസ്റ്റ് വീണ്ടും ഷെയർ ചെയ്തുകൊണ്ട് അർജുന്‍ ആയങ്കി രംഗത്ത് എത്തിയിട്ടുണ്ട്.
ടശ്രദ്ധിക്കുക ഈ വീഡിയോയിലും ഫോട്ടോയിലും കാണുന്ന രണ്ടുപേർ എന്റെ പേരും പറഞ്ഞ് ഞാനുമായി ബന്ധമുണ്ടെന്നും പറഞ്ഞ് പലതരത്തിലുള്ള സ്വർണ്ണക്കടത്ത്, സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതൊന്നും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലായെന്നും ഇവർ രണ്ടുപേരുമായും എനിക്ക് യാതൊരുവിധ സൗഹൃദമോ ബന്ധമോ ഇല്ലായെന്നും ഇതിനാൽ പരസ്യപ്പെടുത്തുന്നു. ഒന്നാമത്തെ വീഡിയോയിൽ കണ്ണൂർ പിലാത്തറ സ്വദേശി അസീസ്, രണ്ട് വടകര കല്ലേരി സ്വദേശി ഓന്തുമ്മൽ ബിജു.- എന്നാണ് അർജുന്‍ ആയങ്കി പങ്കുവെച്ച കുറിപ്പിലുള്ളത്.
ഡി വൈ എഫ് ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അര്‍ജുന്‍ കേസുകളില്‍ ഉള്‍പ്പെട്ടതോടെ സംഘടന ഇയാളെ പുറത്താക്കിയിരുന്നു. 2021 ജൂണ്‍ 28 നാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 31 ന് ഇയാള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. പ്രതിക്കെതിരെ അടുത്തിടെ പൊലീസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications