സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; ബിജെപിക്കെതിരെ ജനവികാരം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയേറ്റ്
കൊല്ലം: മണ്‍റോത്തുരുത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ മണിലാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിലൂടെ അഭ്യര്‍ഥിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്നും നേരിട്ട് അംഗത്വമെടുത്തയാളാണ് ഈ നിഷ്ടൂരമായ കൊലപാകം നടത്തിയത്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ കൊല ചെയ്യപ്പെടുന്ന അഞ്ചാമത്തെ സിപിഎം പ്രവര്‍ത്തകനാണ് മണിലാല്‍. കായംകുളത്തെ സിയാദ്, വെഞ്ഞാറമൂട്ടിലെ ഹഖ്‌മുഹമ്മദ്. മിഥിലജ് എന്നവരെ ആഗസ്റ്റില്‍ വെട്ടിക്കൊന്നത്. കോണ്‍ഗ്രസുകാരാണ്. ഇതിന് ശേഷം കഴിഞ്ഞ ഒക്ടോബര്‍ 4നാണ് സിപിഎം തൃശൂര്‍ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമായ സനൂപ് ആര്‍എസ്‌എസ് കൊലക്കത്തിക്ക് ഇരയായത്.

Recommended Video
കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ബിജെപി-കോണ്‍ഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ കഴിയണമെന്ന് സിപിഎം സെക്രട്ടട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനുള്ള ഇക്കൂട്ടരുടെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും പ്രസ്‌താവനയില്‍ പറയുന്നു.
കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി ആധുനിക സമൂഹത്തിന് അപമാനമായ ബിജെപിക്കും കോണ്‍ഗ്രസിനും തക്കതായ മറുപടി ഈ തിരഞ്ഞെടുപ്പില്‍ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.












Click it and Unblock the Notifications