സിപിഎം അംഗത്തിന്റെ വീടിന് നേരെയുള്ള ആക്രമണം: സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
നേമം: സിപിഎം നേമം ലോക്കൽ കമ്മിറ്റി അംഗം എസ്.ഷാജിയുടെ വീടിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുന്നു. പാപ്പനംകോട് സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.
നേമം സിഐ പ്രദീപ് അവധിയിലായതിനാൽ കൺട്രോൾ റൂം സി.ഐ അരുൺ രാഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ബുധനാഴ്ച രാത്രി 10 ന് ഷാജി താമസിക്കുന്ന സത്യൻ നഗറിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടു പേർ ആദ്യം കല്ലെറിയുകയും അതിന് ശേഷം കോൺക്രീറ്റ് സ്ലാബിന്റെ കഷണം എറിഞ്ഞ് ജനാല തകർക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഷാജിയെ കൂടാതെ ഷാജിയുടെ അച്ഛൻ, ഭാര്യ, മകൾ എന്നിവർ വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല.

മുൻ എംഎൽഎ ശിവൻകുട്ടി , കൗൺസിലർ എ.വിജയൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
പൊതുപ്രവർത്തിന്റെ ഭാഗമായി പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ അതിക്രമം അഴിച്ചുവിട്ട ചിലർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ ശ്രമിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാകാം ആക്രമണത്തിന് കാരണം എന്ന് ഷാജി പറഞ്ഞു.












Click it and Unblock the Notifications