Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയിൽ സിപിഎം തോറ്റാൽ പകുതി മൊട്ടയടിക്കും! വാക്ക് പാലിച്ച് മണികണ്ഠൻ പിള്ള! വീഡിയോ...

ത്രിപുരയിൽ സിപിഎം പരാജയപ്പെട്ടാൽ താൻ പകുതി മൊട്ടയടിച്ച് പരവൂരിലെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിലും ഓട്ടോ ഓടിച്ചുപോകുമെന്ന് മണികണ്ഠൻ പിള്ള നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കൊല്ലം: ത്രിപുരയിൽ സിപിഎം തോറ്റാൽ പകുതി മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് കേരളത്തിലെ സിപിഎം പ്രവർത്തകൻ. കൊല്ലം പരവൂരിലെ ഓട്ടോ ഡ്രൈവറും സിപിഎം പ്രവർത്തകനുമായ മണികണ്ഠൻ പിള്ളയാണ് തല പകുതി മൊട്ടയടിച്ച് വാക്ക് പാലിച്ചിരിക്കുന്നത്.

ത്രിപുരയിൽ സിപിഎം പരാജയപ്പെട്ടാൽ താൻ പകുതി മൊട്ടയടിച്ച് പരവൂരിലെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിലും ഓട്ടോ ഓടിച്ചുപോകുമെന്ന് മണികണ്ഠൻ പിള്ള നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ പകുതി മൊട്ടയടിക്കുന്നത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി പ്രവർത്തകരായ കൂട്ടുകാരെ ടാഗ് ചെയ്താണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് മണികണ്ഠൻ ഫെബ്രുവരി 28ന് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

kollam

എന്നാൽ, സിപിഎം പ്രവർത്തകരെ ഞെട്ടിക്കുന്നതായിരുന്നു ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം. 25 വർഷത്തെ സിപിഎം ഭരണത്തിന് വിരാമമിട്ട് ബിജെപി അധികാരത്തിലേറിയതോടെ കേരളത്തിലെ പാർട്ടി പ്രവർത്തകരും നിരാശരായി. എന്നാൽ പാർട്ടി തോറ്റതിന്റെ ദു:ഖത്തിനിടയിലും താൻ പറഞ്ഞ വാക്ക് പാലിക്കാൻ മണികണ്ഠൻ മറന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടൻതന്നെ മണികണ്ഠൻ പിള്ള ബാർബർ ഷോപ്പിലെത്തി പകുതി മൊട്ടയടിച്ചു. മൊട്ടയടിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

താൻ ഒരു കമ്മ്യൂണിസ്റ്റുകാരനായത് കൊണ്ടാണ് വാക്ക് പാലിച്ചതെന്നും, ബാർബർ ഷോപ്പുകാർ നിർബന്ധിച്ചതുകൊണ്ട് ഓട്ടോ ഓടിച്ചുപോകുന്നില്ലെന്നുമാണ് മണികണ്ഠൻ വീഡിയോയിൽ പറയുന്നത്. എന്തായാലും മണികണ്ഠൻ പിള്ള മൊട്ടയടിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+