Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറില്‍ വീഴ്ചപറ്റി; സിപിഎമ്മിന്റെ കുമ്പസാരം വീണ്ടും

തിരുവനന്തപുരം: മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിലും ഇടപെടുന്നതിലും, തൊഴിലാളി സംഘടനാ തലത്തിലും രാഷ്ട്രീ പാര്‍ട്ടിയെന്ന തലത്തിലും വീഴ്ച പറ്റിയെന്ന് സിപിഎം. ശനിയാഴ്ച നടന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിലാണ് മൂന്നാര്‍ സമരം ചര്‍ച്ചയ്ക്കു വന്നത്.

മൂന്നാര്‍ സമരം തുടങ്ങിയശേഷം സ്ഥലത്തെത്തിയ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെ തൊഴിലാളികളും ചെരിപ്പും മറ്റു ഉപയോഗിച്ച് ഓടിച്ചത് ഏറെ വിവാദമായിരുന്നു. തൊഴിലാളികള്‍ പറഞ്ഞുവിട്ടെങ്കിലും സ്വന്തം താത്പര്യപ്രകാരം രാജേന്ദ്രന്‍ പിന്നീട് മൂന്നാറില്‍ നിരാഹാരമിരുന്നാണ് തൊഴിലാളികളോട് അനുഭാവം പ്രകടിപ്പിച്ചത്.

munnar

രാജേന്ദ്രനെതിരെ മാധ്യമങ്ങളിലും വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതാണെന്ന് സംസ്ഥാന സമിതി വിലയിരുത്തി. സമരത്തിനെതിരെ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്റെ പ്രസ്താവന അനവസരത്തിലായിപ്പോയെന്നും ഇത്തരം പ്രസ്താവനകള്‍ നിയന്ത്രിക്കളമെന്നും പാര്‍ട്ടി വ്യക്തമാക്കി.

എസ്എന്‍ഡിപിയുമായി അടുത്തകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് രമ്യമായി പരിഹരിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള നേതാക്കള്‍ എസ്എന്‍ഡിപിയെ സഹകരിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ പരിപാടി വഷളാക്കിയത് ആര്‍എസ്എസ് ഇടപെടലാണെന്നും സിപിഎം വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+