Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രബജറ്റ് കേരളത്തോട് കാട്ടിയത് കടുത്ത അനീതിയാണെന്ന് സിപിഎം; കിഫ്ബി ബദൽ വികസനമാതൃക

തിരുവനന്തപുരം: കേന്ദ്രബജറ്റ് കേരളത്തോട് കാട്ടിയത് കടുത്ത അനീതിയാണെന്ന് സിപിഎം. പ്രളയദുരിതാശ്വാസ നിഷേധം, ജിഎസ്ടി നഷ്ടപരിഹാരം നൽകാതിരിക്കൽ, വായ്പാ പരിധി ഉയർത്തുന്നതിന് വിലക്ക് ‐ ഇങ്ങനെ കേന്ദ്രം കേരളത്തോട് കാണിക്കുന്ന രാഷ്ട്രീയപകപോക്കൽ സമാനതയില്ലാത്തതാണെന്നും പാര്‍ട്ടി സംസ്ഥാന സമിതി ആരോപിച്ചു.

ഇതിന് മധ്യേ പദ്ധതികൾ നടപ്പാക്കാൻ ബദൽ സംവിധാനം സൃഷ്ടിച്ച് സംസ്ഥാനത്തെ വികസനത്തിനും ക്ഷേമപാതയിലും മുന്നോട്ടുകൊണ്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. ക്ഷേമപെൻഷൻ 100 രൂപകൂട്ടി 1300 രൂപയാക്കി. ഇതിന്റെ പ്രയോജനം 50 ലക്ഷംപേർക്ക് കിട്ടും.വികസനത്തിനുള്ള, ബജറ്റിന് പുറത്തുള്ള ബദൽ സംവിധാനമാണ് കിഫ്ബിയെന്നും സിപിഎം അഭിപ്രായപ്പെടുന്നു.

cpim

ഇത് ആകാശകുസുമമാണെന്ന പ്രതിപക്ഷ ആക്ഷേപം സോപ്പ് കുമിളപോലെ പൊട്ടി. 54,000 കോടിരൂപയുടെ പദ്ധതികളാണ് കിഫ്ബിക്കുകീഴിൽ പ്രഖ്യാപിച്ചത്. ഇതിൽ 33,000 കോടിരൂപയുടെ പദ്ധതികൾ കാര്യമായ തടസ്സമില്ലാതെ വൈകാതെ പൂർത്തിയാകും. 20,000 കോടിരൂപയുടെ 300 പദ്ധതി ഈവർഷംതന്നെ തീരും. ഇങ്ങനെ മാന്ദ്യം നേരിടുന്ന ഇന്ത്യക്കുതന്നെ മാതൃകയായിരിക്കുന്ന ബദൽ വികസനമാതൃകയാണ് കിഫ്ബിയെന്നും സിപിഎം അവകാശപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+