കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രബജറ്റ് കേരളത്തോട് കാട്ടിയത് കടുത്ത അനീതിയാണെന്ന് സിപിഎം; കിഫ്ബി ബദൽ വികസനമാതൃക

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രബജറ്റ് കേരളത്തോട് കാട്ടിയത് കടുത്ത അനീതിയാണെന്ന് സിപിഎം. പ്രളയദുരിതാശ്വാസ നിഷേധം, ജിഎസ്ടി നഷ്ടപരിഹാരം നൽകാതിരിക്കൽ, വായ്പാ പരിധി ഉയർത്തുന്നതിന് വിലക്ക് ‐ ഇങ്ങനെ കേന്ദ്രം കേരളത്തോട് കാണിക്കുന്ന രാഷ്ട്രീയപകപോക്കൽ സമാനതയില്ലാത്തതാണെന്നും പാര്‍ട്ടി സംസ്ഥാന സമിതി ആരോപിച്ചു.

ബിജെപി പ്രസംഗിച്ചു, വോട്ട് ആപ്പ് കൊണ്ടു പോയി; വന്‍ തോല്‍വിയുടെ പ്രാധന കാരണം കണ്ടെത്തി കോണ്‍ഗ്രസ്ബിജെപി പ്രസംഗിച്ചു, വോട്ട് ആപ്പ് കൊണ്ടു പോയി; വന്‍ തോല്‍വിയുടെ പ്രാധന കാരണം കണ്ടെത്തി കോണ്‍ഗ്രസ്

ഇതിന് മധ്യേ പദ്ധതികൾ നടപ്പാക്കാൻ ബദൽ സംവിധാനം സൃഷ്ടിച്ച് സംസ്ഥാനത്തെ വികസനത്തിനും ക്ഷേമപാതയിലും മുന്നോട്ടുകൊണ്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. ക്ഷേമപെൻഷൻ 100 രൂപകൂട്ടി 1300 രൂപയാക്കി. ഇതിന്റെ പ്രയോജനം 50 ലക്ഷംപേർക്ക് കിട്ടും.വികസനത്തിനുള്ള, ബജറ്റിന് പുറത്തുള്ള ബദൽ സംവിധാനമാണ് കിഫ്ബിയെന്നും സിപിഎം അഭിപ്രായപ്പെടുന്നു.

cpim

ഇത് ആകാശകുസുമമാണെന്ന പ്രതിപക്ഷ ആക്ഷേപം സോപ്പ് കുമിളപോലെ പൊട്ടി. 54,000 കോടിരൂപയുടെ പദ്ധതികളാണ് കിഫ്ബിക്കുകീഴിൽ പ്രഖ്യാപിച്ചത്. ഇതിൽ 33,000 കോടിരൂപയുടെ പദ്ധതികൾ കാര്യമായ തടസ്സമില്ലാതെ വൈകാതെ പൂർത്തിയാകും. 20,000 കോടിരൂപയുടെ 300 പദ്ധതി ഈവർഷംതന്നെ തീരും. ഇങ്ങനെ മാന്ദ്യം നേരിടുന്ന ഇന്ത്യക്കുതന്നെ മാതൃകയായിരിക്കുന്ന ബദൽ വികസനമാതൃകയാണ് കിഫ്ബിയെന്നും സിപിഎം അവകാശപ്പെടുന്നു.

ബിജെപിക്ക് ഒരു സീറ്റും കൂടുതല്‍ നല്‍കില്ല; സ്വരം കടുപ്പിച്ച് സഖ്യകക്ഷി, മതേതരത്വം സംരക്ഷിക്കണംബിജെപിക്ക് ഒരു സീറ്റും കൂടുതല്‍ നല്‍കില്ല; സ്വരം കടുപ്പിച്ച് സഖ്യകക്ഷി, മതേതരത്വം സംരക്ഷിക്കണം

 പ്രണയത്തിന്‍റെ ചുവപ്പല്ല, ഇത് രക്തത്തിന്‍റെ കട്ട ചുവപ്പ്; പ്രണയദിന കൂട്ടക്കൊലയുടെ ചരിത്രം അറിയാം പ്രണയത്തിന്‍റെ ചുവപ്പല്ല, ഇത് രക്തത്തിന്‍റെ കട്ട ചുവപ്പ്; പ്രണയദിന കൂട്ടക്കൊലയുടെ ചരിത്രം അറിയാം

English summary
cpm against central govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X