Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ സിപിഎം; 28 ന്‌ ഗൃഹാങ്കണ സത്യാഗ്രഹം നടത്തും

തിരുവനന്തപുരം; കേന്ദ്ര സർക്കാരിന്റെ വാക്‌സിൻനയം രാജ്യത്തെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഎം. സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഏപ്രിൽ 28 ന്‌ സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈകിട്ട്‌ അഞ്ചര മുതൽ ആറുവരെ എൽഡിഎഫ്‌ നേതൃത്വത്തിൽ സത്യഗ്രഹം സംഘടിപ്പിക്കുമെന്നും സിപിഎം അറിയിച്ചു.

cpm

പ്ലക്കാർഡുകളും പോസ്‌റ്ററുകളും ഉയർത്തിയാകും പ്രതിഷേധ സത്യഗ്രഹം.
ജനങ്ങളെ മരണത്തിലേക്ക്‌ തള്ളിവിടുന്നതാണ്‌ കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയം. ഇത്‌ സ്വകാര്യകുത്തക കമ്പനികൾക്ക്‌ കൊള്ളലാഭം കൊയ്യാനാണ്‌. കേന്ദ്ര തീരുമാനം സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കും. വിവേചനവും ജനവിരുദ്ധവുമായ ഈ നയം തിരുത്തണം.

കേന്ദ്രസർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിക്കുമ്പോഴും എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എൽഡിഎഫ്‌ സർക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണ്. പ്രഖ്യാപനം വന്നയുടൻ ജനങ്ങൾ സ്വമേധയാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം നൽകുന്നത് കേരളത്തിനായി ഒന്നും ചെയ്യാത്ത കേന്ദ്രസഹമന്ത്രി‌ വി മുരളീധരനുള്ള ജനങ്ങളുടെ മറുപടികൂടിയാണെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

Recommended Video

cmsvideo
    കേരള: കേന്ദ്രസർക്കാർ കൊവിഡ് വാക്സിൻ നയംമാറ്റം പിൻവലിക്കണമെന്ന് സിപിഎം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+