കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫണ്ട് എത്തിച്ചത് ഡീനെന്ന് കോണ്‍ഗ്രസ്; എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പോയെന്ന് ഇടതുമുന്നണി

Google Oneindia Malayalam News

ഇടുക്കി: ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഡീന്‍ കുര്യാക്കോസ് ജില്ലയിലെ റോഡുവികസനത്തില്‍ ഇടപെട്ടതില്‍ അഭിവാദ്യം അര്‍പ്പിച്ച് മുവാറ്റുപുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതുമുന്നണി പ്രവര്‍ത്തകര്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച നിയുക്ത എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദമെന്നതാണ് ശ്രദ്ധേയം.

 മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി: '25 കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും' മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി: '25 കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും'

പാര്‍ലമെന്‍റ് സമ്മേളനം ആംരഭിക്കാനിരിക്കുന്നതേയുള്ളു. പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യ നടപടിക്രമങ്ങളില്‍ ഒന്നാണ് നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ഇതൊക്കെ പറയാന്‍ ഇവരെക്കൊണ്ട് മാത്രമെ പറ്റു എന്നാണ് എല്‍ഡിഎഫ് മൂവാറ്റുപുഴ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഇടതുമുന്നണി വിമര്‍ശിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഇടുക്കിയുടെ ജനനായകന്‍

ഇടുക്കിയുടെ ജനനായകന്‍

ഇടുക്കിയുടെ ജനനായകന്‍ ഡീന്‍ കുര്യാക്കോസിന് അഭിനന്ദനങ്ങള്‍ എന്ന തലക്കെട്ടോടെ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ പത്തുമാസമായി തകര്‍ന്ന് കിടിക്കുന്ന ചെറുതോണി പാലം മുതല്‍ ആലിന്‍ചുവട് വരെയുള്ള റോഡ് പുനരുദ്ധരിക്കുന്നതില്‍ ഇടപെട്ട ഡീന്‍ കുര്യാക്കോസ് എംപിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതാണ് ഫ്ലക്സ്.

ഛേ.. നാണക്കേട്

ഛേ.. നാണക്കേട്

ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ലക്സിന് സമീപത്ത് തന്നെയാണ് ഇടത് പ്രവര്‍ത്തകരുടെ മറുപടി ഫ്ലക്സും വന്നിരിക്കുന്നത്. ഛേ.. നാണക്കേട്, ആരാന്‍റെ കൊച്ചിന് വയറ്റാട്ടിക്ക് അവകാശമോ എന്ന ചോദ്യം ഉന്നയിച്ച് സിപിഎം ഇടുക്കി ലോക്കല്‍ കമ്മറ്റിയാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

ജോയ്സ് ജോര്‍ജ്ജിന് അഭിവാദ്യങ്ങള്‍

ജോയ്സ് ജോര്‍ജ്ജിന് അഭിവാദ്യങ്ങള്‍

കീരിത്തോട്-കല്‍വരിമൗണ്ട് റോഡിന് 35 കോടിയും പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി-ആലിന്‍ചുവട് റോഡ് വികസനത്ത് 35 കോടിയും പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി-ആലിന്‍ ചുവട് റോഡ് സംരക്ഷണഭിത്തിക്ക് 30 കോടിയും അനുവദിപ്പിച്ച യാഥാര്‍ത്ഥ്യമാക്കിയ അഡ്വ. ജോയ്സ് ജോര്‍ജ്ജിന് അഭിവാദ്യങ്ങളെന്നും സിപിഎം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നു.

മിടുക്കനാണേല്‍

മിടുക്കനാണേല്‍

മിടുക്കനാണേല്‍ സ്വന്തം ഇടപെടല്‍ കൊണ്ട് ഫണ്ട് കൊണ്ടുവന്ന് വികസനം നടത്തി കാണിക്ക് എന്നാണ് ഈ രണ്ടു ഫ്ലക്സിന്‍റെ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ച് എല്‍ഡിഎഫ് മൂവാറ്റുപുഴ എന്ന് ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ആരെങ്കിലും കൊണ്ടുവന്ന ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് സ്വന്തം പേരില്‍ ഫ്ലക്സ് വെച്ചാല്‍ വികസനമാവില്ലെന്നും കുറിപ്പില്‍ പറയുന്നു.. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പാർലമെന്റ് സമ്മേളനം

പാർലമെന്റ് സമ്മേളനം

നിയുക്ത എം പി മാർ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. പാർലമെന്റ് സമ്മേളനം ജൂൺ 15 നോ മറ്റോ ആരംഭിക്കാൻ ഇരിക്കുന്നതെ ഉള്ളു. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ഇതൊക്കെ പറയാൻ ഇവരെക്കൊണ്ട് മാത്രമേ പറ്റൂ. നിലവിൽ ഫണ്ട്‌ അനുവദിച്ചിരിക്കുന്ന / പണി ആരംഭിച്ചിരിക്കുന്ന /ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞ റോഡുകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും.

ഫ്ലെക്സ് വെച്ചാൽ വികസനമാവില്ല

ഫ്ലെക്സ് വെച്ചാൽ വികസനമാവില്ല

അല്ലെങ്കിൽ കുഞ്ഞിന്റെ അവകാശവും പറഞ്ഞ് വയറ്റാട്ടി ഇനിയും വരും. അത് ഏറ്റു പിടിക്കാൻ കുറെപ്പേരും. മിടുക്കനാണേൽ സ്വന്തം ഇടപെടൽ കൊണ്ട് ഫണ്ട്‌ കൊണ്ടുവന്ന് വികസനം നടത്തി കാണിക്ക്. അല്ലാതെ ഇത് പോലെ ആരെങ്കിലും കൊണ്ടുവന്ന ഫണ്ട്‌ ഉപയോഗിച്ച് ചെയ്യുന്ന പ്രവർത്തികൾക്ക് സ്വന്തം പേരിൽ ഫ്ലെക്സ് വെച്ചാൽ വികസനമാവില്ല.

English summary
cpm against congress assertion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X