കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഫണ്ടില്‍ പണിത വീടുകളും 'ആയിരംവീട്' പദ്ധതിയില്‍പ്പെടുത്തി കോണ്‍ഗ്രസ്: ശകതമായ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി കെപിസിസി നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയില്‍പ്പെട്ട 42 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും 278 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണെന്നുമാണ് ഉപസമിതി ചെയര്‍മാന്‍ എംഎം ഹസന്‍ മുമ്പ് അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗിച്ച് നിര്‍മ്മിച്ച വീടിന്‍റെ പിതൃത്വം കെപിസിസി ഇപ്പോള്‍ ഏറ്റെടുക്കുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്.

<strong> ശബരിമല: വെട്ടിലായി ബിജെപി നേതൃത്വം; കോടതിയെ മറികടക്കാനാവില്ലെന്ന രാംമാധവിന്‍റെ നിലപാടില്‍ ആശങ്ക</strong> ശബരിമല: വെട്ടിലായി ബിജെപി നേതൃത്വം; കോടതിയെ മറികടക്കാനാവില്ലെന്ന രാംമാധവിന്‍റെ നിലപാടില്‍ ആശങ്ക

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാൻ കെപിസിസി നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ച 'ആയിരം വീട് ' പദ്ധതി പരാജയപ്പെട്ടതോടെയാണ‌് സർക്കാർ ഫണ്ട‌് അനുവദിച്ച കുടുംബങ്ങളുടെ പേരിൽ മുതലെടുപ്പ് നടത്താനുള്ള ശ്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ആരോപണത്തിന് ശക്തിപകര്‍ന്നുകൊണ്ട് ചില തെളിവുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

ദുരിതമനുഭവിക്കുന്നവരില്‍

ദുരിതമനുഭവിക്കുന്നവരില്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരില്‍ സര്‍ക്കാര്‍ പദ്ധതിക്ക് പുറത്ത് നില്‍ക്കുന്നവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്നായിരുന്നു കെപിസിസിയുടെ പ്രഖ്യാപനം. പ്രഖ്യാപനം നടന്ന് പത്തുമാസത്തിലേറെ കഴിഞ്ഞെങ്കിലും നാമമാത്രമായ വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ച് നല്‍കിയതെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. ഇതിനിടയിലാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം അനുവദിച്ച വീടും കെപിസിസി പദ്ധതയില്‍ ഉള്‍പ്പെടുത്തിയതെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ദേശാഭിമാനിയാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ ഫണ്ട്

സര്‍ക്കാര്‍ ഫണ്ട്

കണ്ണൂര്‍ ജില്ലയില്‍ കെപിസിസി പദ്ധതിയില്‍പ്പെടുത്തി പ്രവര്‍ത്തി ആരംഭിച്ച രണ്ടു വീടിനും സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം ഫണ്ട് അനുവദിച്ചതാണ്. ഇക്കാര്യം മറച്ചുവെച്ച് കെപിസിസി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച് നല്‍കുന്ന വീടെന്ന രീതിയില്‍ കോണ്‍ഗ്രസ് പ്രചരണം നടത്തുകയാണെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എണ്ണം തികയ്ക്കാന്‍

എണ്ണം തികയ്ക്കാന്‍

നിര്‍മ്മാണം നടന്നുകൊണ്ടിരക്കുന്ന ചുങ്കക്കുന്നിലെ തുണ്ടിപ്പറമ്പില്‍ ബെറ്റിയുടെ വീടിന്‍റെ താക്കോല്‍ ദാനം കെപിസിസി വർക്കിങ‌് പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ സുധാകരൻ ശനിയാഴ്ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വീടിനായി സർക്കാർ നാലു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട‌്. ഇതിൽ 2.45 ലക്ഷം രൂപ ഇവർ കൈപ്പറ്റിയിട്ടുമുണ്ട്. ബാക്കി തുക ഉടൻ ലഭ്യമാകും. ഇത്തരത്തില്‍ സർക്കാർ ഫണ്ട് കൂടി ഉപയോഗിച്ച് നിർമിച്ച വീടുകള്‍ കെപിസിസി ഫണ്ടുപയോഗിച്ച് നിർമിച്ചതായി കാട്ടി എണ്ണം തികയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നാണ് സിപിഎം ആരോപിക്കുന്നത്.

പ്രഖ്യാപിച്ചത‌്

പ്രഖ്യാപിച്ചത‌്

ഒരു മണ്ഡലം കമ്മിറ്റി അഞ്ച‌് ലക്ഷം രൂപ മുടക്കി ഒരുവീട‌ുവിതം നിർമിച്ചുനൽകുന്ന പദ്ധതിയാണ‌് മുൻ കെപിസിസി പ്രസിഡന്റ‌് എം എം ഹസ്സൻ 2018 ആഗസ‌്ത‌് 21ന‌് പ്രഖ്യാപിച്ചത‌്. അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ചു നല്‍കുന്ന വീടിന് നാല് ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാണെന്നിരിക്കെയാണ് ഈ തട്ടിപ്പെന്നും വിവിധ പദ്ധതികളനുസരിച്ച്‌ എംഎൽഎമാർ വഴി അനുവദിക്കപ്പെട്ട വീടുകളും െകപിസിസി ഭവനപദ്ധതിയുടെ അക്കൗണ്ടിൽപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്.

3.43 കോടി

3.43 കോടി

കണ്ണൂരില്‍ രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്ന് ഡിസിസി നേരത്തെ അവകാശപ്പെട്ടിരുന്നു. കെപിസിസിയുടെ ഭവനഫണ്ടിലേക്ക് 3.43 കോടി ലഭ്യമായെന്ന് ഫെബ്രുവരിയില്‍ എംഎ ഹസന്‍ വ്യക്തമാക്കിയിരുന്നു. എംഎല്‍എമാരുടേയും എംപിമാരുടേയും നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ ആയിരം വീട് പദ്ധതിക്ക് പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എ​ന്നാല്‍ ഈ തീരുമാനമടക്കം അട്ടിമറിക്കപ്പെടുകയാണെന്നും സിപിഎം ആരോപിക്കുന്നു.

<strong> ബിനോയ് കോടിയേരി വിവാദം: കടുത്ത തീരുമാനത്തിലേക്ക് കോടിയേരി, സെക്രട്ടറി സ്ഥാനം രാജി വെച്ചേക്കും?</strong> ബിനോയ് കോടിയേരി വിവാദം: കടുത്ത തീരുമാനത്തിലേക്ക് കോടിയേരി, സെക്രട്ടറി സ്ഥാനം രാജി വെച്ചേക്കും?

English summary
cpm against congress on 1000 house project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X