അമ്മ വിവാദം: കൈരളിക്കെതിരെ സിപിഎം
ആലപ്പുഴ: ഏറെ കൊട്ടിഘോഷിച്ചാണ് കൈരളി ടിവിയില്‍ അമ്മയ്ക്കെതിരെ ആരോപണമുന്നയിച്ച മുന്‍ ശിഷ്യ ഗെയില്‍ ടെഡ്വിലിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. ചാനലിനെതിരെ അമൃതാനന്ദമയി നിയമ നടപടി സ്വീകരിച്ചതിനും അതിനെതിരെ പ്രസ്ക്ലബ്ബ് രംഗത്ത് വന്നതുമെല്ലാം വാര്‍ത്തയായിരുന്നു. എന്നാല്‍ പാര്‍ട്ടി ചാനലില്‍ വന്ന അഭിമുഖത്തിനെതിരെ ഇപ്പോള്‍ സി പി എമ്മും രംഗത്ത് വന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് മൂക്കിന്റെ തുമ്പത്ത് വന്നു നില്ക്കുമ്പോള് ഇത്തരമൊരു സംപ്രേക്ഷണം വേണ്ടിയിരുന്നില്ലെന്നാണ് സി പി എം നേതാക്കളുടെ അഭിപ്രായം. അഭിമുഖം സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായാണ് സി പി എം കേന്ദ്ര കമ്മിറ്റി രംഗത്ത് വന്നിരിക്കുന്നത്. ധീവരമേഖലയില് ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ജി സുധാകരന് എം എല്‍ എ അഭിപ്രായപ്പെട്ടു.

ആലപ്പുഴയില്‍ സി ബി ചന്ദ്രബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിമര്‍ശമുണ്ടായത്. അമൃതാന്ദമയിയും അവരുടെ പ്രസ്ഥാനവും പാര്‍ട്ടിയ്ക്ക് എതിരല്ലെന്നും സ്ത്രീത്വത്തെ അപമാനിയ്ക്കും വിധമുള്ള സംപ്രേക്ഷണം ചാനലിന്റെ ധാര്‍മികതയ്ക്ക് നിരക്കുന്നതുമല്ലെന്നുമാണ് പ്രധാന വിമര്‍ശനം. പ്രതിഷേധം കേന്ദ്രക്കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ജി സുധാകരനെയും പി കെ ചന്ദ്രാനന്ദനെയും യോഗം ചുമതലപ്പെടുത്തി.
അമൃതാനന്ദമയിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ശിഷ്യ ഗെയ്ല് ട്രെഡ്വലിന്റെ അഭിമുഖമാണ് കൈരളി പീപ്പിള്‍ ടിവി സംപ്രേഷണം ചെയ്തത്. അഭിമുഖം നടത്തിയ ചാനല്‍ എം ഡി ജോണ്‍ ബ്രിട്ടാസിനും ചാനലിനും ആയിരുന്നു മഠം വക്കീല്‍ നോട്ടീസ് അയച്ചത്.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications