കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ വിവാദം: കൈരളിക്കെതിരെ സിപിഎം

  • By Aswathi
Google Oneindia Malayalam News

ആലപ്പുഴ: ഏറെ കൊട്ടിഘോഷിച്ചാണ് കൈരളി ടിവിയില്‍ അമ്മയ്‌ക്കെതിരെ ആരോപണമുന്നയിച്ച മുന്‍ ശിഷ്യ ഗെയില്‍ ടെഡ്വിലിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. ചാനലിനെതിരെ അമൃതാനന്ദമയി നിയമ നടപടി സ്വീകരിച്ചതിനും അതിനെതിരെ പ്രസ്‌ക്ലബ്ബ് രംഗത്ത് വന്നതുമെല്ലാം വാര്‍ത്തയായിരുന്നു. എന്നാല്‍ പാര്‍ട്ടി ചാനലില്‍ വന്ന അഭിമുഖത്തിനെതിരെ ഇപ്പോള്‍ സി പി എമ്മും രംഗത്ത് വന്നിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് മൂക്കിന്റെ തുമ്പത്ത് വന്നു നില്‍ക്കുമ്പോള്‍ ഇത്തരമൊരു സംപ്രേക്ഷണം വേണ്ടിയിരുന്നില്ലെന്നാണ് സി പി എം നേതാക്കളുടെ അഭിപ്രായം. അഭിമുഖം സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായാണ് സി പി എം കേന്ദ്ര കമ്മിറ്റി രംഗത്ത് വന്നിരിക്കുന്നത്. ധീവരമേഖലയില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ജി സുധാകരന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.

kairalitv

ആലപ്പുഴയില്‍ സി ബി ചന്ദ്രബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിമര്‍ശമുണ്ടായത്. അമൃതാന്ദമയിയും അവരുടെ പ്രസ്ഥാനവും പാര്‍ട്ടിയ്ക്ക് എതിരല്ലെന്നും സ്ത്രീത്വത്തെ അപമാനിയ്ക്കും വിധമുള്ള സംപ്രേക്ഷണം ചാനലിന്റെ ധാര്‍മികതയ്ക്ക് നിരക്കുന്നതുമല്ലെന്നുമാണ് പ്രധാന വിമര്‍ശനം. പ്രതിഷേധം കേന്ദ്രക്കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ജി സുധാകരനെയും പി കെ ചന്ദ്രാനന്ദനെയും യോഗം ചുമതലപ്പെടുത്തി.

അമൃതാനന്ദമയിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്വലിന്റെ അഭിമുഖമാണ് കൈരളി പീപ്പിള്‍ ടിവി സംപ്രേഷണം ചെയ്തത്. അഭിമുഖം നടത്തിയ ചാനല്‍ എം ഡി ജോണ്‍ ബ്രിട്ടാസിനും ചാനലിനും ആയിരുന്നു മഠം വക്കീല്‍ നോട്ടീസ് അയച്ചത്.

English summary
CPM against Kairali channel on Gail Tredwell Interview.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X