Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മിനായരെ സിപിഎം ഭയക്കുന്നത് രഹസ്യം പുറത്തുവിടുമെന്ന ഭയമോ?

തിരുവനന്തപുരം: ലോ കോളേജ് വിഷയത്തില്‍ സിപിഎം ലക്ഷ്മി നായര്‍ക്കെതിരെ അയഞ്ഞ നിലപാട് സ്വീകരിക്കുന്നത് പാര്‍ട്ടിക്ക് ലക്ഷ്മി നായരെ ഭയമുള്ളതുകൊണ്ടാണെന്ന് സൂചന. പാര്‍ട്ടിയെ ബാധിക്കുന്ന ചില രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന് ചില ഭാഗത്തുനിന്നും ഭീഷണി ഉയര്‍ന്നതുകൊണ്ടാണ് പാര്‍ട്ടി പിറകോട്ടടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി നേതാക്കള്‍ ആരുംതന്നെ ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കാത്തത് സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. സിപിഎം സംസ്ഥാന നേതൃത്വം ലക്ഷ്മി നായരുമായി രഹസ്യമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

lakshmi-nair

ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനം രാജി തീരുമാനിക്കുന്ന കാര്യത്തില്‍ ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് യോഗം ലക്ഷ്മി നായര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ വെട്ടിലായിരിക്കുന്നത് ഭരണ കക്ഷിയിലെ പ്രമുഖരായി സിപിഎമ്മാണ്. സിപിഐ നേതാവിന്റെ മകളായ ലക്ഷ്മി നായരെ സിപിഐ നേതാക്കളുടെ വിമര്‍ശിക്കാന്‍ തയ്യാറായിട്ടില്ല.

നേരത്തെ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ച് പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നെങ്കിലും അവര്‍ ലക്ഷ്മി നായരുടെ ഇഷ്ടത്തിനനുസരിച്ച് നീങ്ങാന്‍ ഒരുക്കമല്ലെന്നാണ് അറിയിച്ചത്. നാരായണന്‍ നായരുടെ സഹോദരനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരും ഇക്കാര്യത്തില്‍ കൈ മലര്‍ത്തുകയാണ്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറാതെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സിപിഎമ്മിന് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുദോഷം കേള്‍ക്കേണ്ടിവരുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+