കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴാറ്റൂരില്‍ പിടിവിടാതെ സിപിഎം, വയല്‍ക്കിളി മാര്‍ച്ച് കാണാന്‍ പ്രവര്‍ത്തകര്‍ പോകേണ്ടെന്ന് ജയരാജന്‍

വയല്‍ക്കിളികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് കേരളം കണ്ണൂരിലേക്ക് എന്ന ജാഥയാണ് നടത്തുന്നത്

Google Oneindia Malayalam News

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി സമരത്തിനെതിരെ പോരാടാനുറച്ച് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം. നേരത്തെ സിപിഎം സംസ്ഥാന നേതൃത്വവും ഇക്കാര്യത്തില്‍ മൃദു സമീപനം സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് വിട്ടുകൊടുക്കണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വയല്‍ക്കിളികളും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തുന്ന മാര്‍ച്ചിനെ അവഗണിക്കാനാണ് ജില്ലാത നേതൃത്വത്തിന്റെ തീരുമാനം.

എന്നാല്‍ പ്രശ്‌നം ഇതുകൊണ്ടൊന്നും തീരില്ലെന്നാണ് സൂചന. പ്രവര്‍ത്തകരോട് ഈ സമരം കാണാന്‍ പോലും പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് കൂടുതല്‍ സമരത്തിന് പിന്തുണയുമായി പോകുന്നത് നേതൃത്വത്തെ അലട്ടുന്നുണ്ട്. ഭൂമി നാലു കുടുംബങ്ങളൊഴികെ ബാക്കിയെല്ലാവരും വിട്ടുതന്നെന്ന് പറഞ്ഞിട്ടും ജില്ലാ നേതൃത്വത്തിന് ഇതുവരെ സമരം പൊളിക്കാന്‍ സാധിച്ചിട്ടില്ല. ഇതും ആശങ്കപ്പെടുത്തുന്നതാണെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

കേരളം കണ്ണൂരിലേക്ക്

കേരളം കണ്ണൂരിലേക്ക്

വയല്‍ക്കിളികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് കേരളം കണ്ണൂരിലേക്ക് എന്ന ജാഥയാണ് നടത്തുന്നത്. ഇത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്. വയല്‍ക്കിളികളുടെ രണ്ടാം ഘട്ട സമരമാണിത്. ഇതാണ് പ്രവര്‍ത്തരോട് കാണാന്‍ പോലും പോകരുതെന്ന് നേതൃത്വം നിര്‍ദേശിച്ചത്. കീഴാറ്റൂര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ വയല്‍ക്കാവല്‍ സമരത്തിന്റെ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പ്രവര്‍ത്തകര്‍ പോയാല്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വയല്‍ക്കിളികള്‍ ശ്രമിക്കും. വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതിന് വേണ്ടിയാണിത്. ഇതില്‍ പ്രവര്‍ത്തകര്‍ വീണു പോകാന്‍ സാധ്യതയുണ്ട്. അതില്‍ പിടിച്ച് സമരത്തെ സജീവമാക്കാന്‍ അവര്‍ ശ്രമിക്കും. കാരണം പരാജയപ്പെട്ടൊരു സമരമാണിത്. അതിനെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സഹായത്തോടെ കളിക്കുകയാണ് വയല്‍ക്കിളികളെന്നും ജയരാജന്‍ ആരോപിച്ചു

വര്‍ഗീയ സംഘടനകള്‍

വര്‍ഗീയ സംഘടനകള്‍

കീഴാറ്റൂരില്‍ സമരം നടത്തുന്നത് വര്‍ഗീയ സംഘടനകളാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എംവി ഗോവിന്ദന്‍. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരെങ്കിലും പ്രശ്‌നത്തിന് ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ വയല്‍ക്കിളികള്‍ നടത്തുന്നത്. ഇത്തരം പ്രചാരണ തന്ത്രത്തിന് മുന്നില്‍ കീഴാറ്റൂരുകാര്‍ വീണുപോകില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. കര്‍ഷകരെ ദ്രോഹിക്കുന്ന ഒരു നിലപാടും പാര്‍ട്ടി എടുക്കില്ല. നെല്‍വയലുകള്‍ നശിപ്പിക്കാന്‍ പാടില്ല എന്ന് തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. പക്ഷേ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മിക്കുമ്പോള്‍ കൃഷിഭൂമിക്ക് ഒന്നും സംഭവിക്കില്ലെന്ന് സമരക്കാര്‍ക്ക് നന്നായി അറിയാം. എന്നിട്ടും അവര്‍ സമരം നടത്തുകയാണ്. ഇതിന് പിന്നില്‍ പ്രത്യേക അജണ്ടകളുണ്ട്. ഇത് അനുവദിച്ച് കൊടുക്കാനാവില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം പാലം അടക്കമുള്ള എലിവേറ്റഡ് ഹൈവേ വയലിലൂടെ നിര്‍മിക്കുക സര്‍ക്കാരിന്റെ നയമാണെന്ന് സിപിഎം പറയുന്നു.

ഭൂമി വിട്ടു നല്‍കാം

ഭൂമി വിട്ടു നല്‍കാം

സമര ഭൂമിയില്‍ ഇതിനോടകം തന്നെ ഭൂമി വിട്ടു നല്‍കാന്‍ സമ്മതമെന്ന് പറയുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വയലില്‍ സര്‍വേ നടത്തിയ സ്ഥലത്ത് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായവരുടെ പേരെഴുതി ബോര്‍ഡുകളാണ് സ്ഥാപിച്ചത്. ഇവരുടെ സമ്മതവും രേഖപപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ സമരത്തിന് സിപിഐ ഒഴികെയുള്ള ഘടകകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കീഴാറ്റൂരില്‍ സിപിഎം കത്തിച്ച സമരപ്പന്തല്‍ വീണ്ടുമുയര്‍ത്തുമെന്ന് വയല്‍ക്കിളികള്‍ പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരെത്തുന്നതോടെ സമരം സംസ്ഥാന വ്യാപകമായി ശ്രദ്ധ നേടുമെന്നാണ് വയല്‍ക്കിളികള്‍ പ്രതീക്ഷിക്കുന്നത്. ഇവരുടെ സാന്നിധ്യത്തില്‍ തന്നെയാണ് സമരപ്പന്തല്‍ പുന:സ്ഥാപിക്കുന്നത്. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ കത്തിന് ഇന്ന് മറുപടിയുണ്ടാകുമെന്നാണ് സൂചന.

സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു, വയല്‍ക്കിളി സമരത്തിന് അനുമതി, കേന്ദ്രത്തിന് കത്ത്!സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു, വയല്‍ക്കിളി സമരത്തിന് അനുമതി, കേന്ദ്രത്തിന് കത്ത്!

പ്രധാനമന്ത്രി കുരുക്കില്‍, നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി, ബിജെപി കുടുങ്ങിപ്രധാനമന്ത്രി കുരുക്കില്‍, നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി, ബിജെപി കുടുങ്ങി

ഭഗത് സിങിനെ സംഘികള്‍ അല്ല, പാകിസ്താന്‍ കൊണ്ടുപോകും; പാകിസ്താന്റെ ദേശീയ നായകന്‍?ഭഗത് സിങിനെ സംഘികള്‍ അല്ല, പാകിസ്താന്‍ കൊണ്ടുപോകും; പാകിസ്താന്റെ ദേശീയ നായകന്‍?

English summary
cpm against vayalkili march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X