അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കില്‍ മന്ത്രിയെയും വിലക്കും! സഹകരണ മന്ത്രിക്ക് അപ്രഖ്യാപിത വിലക്ക് ?
അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കില്‍ മന്ത്രിയാണെന്നൊന്നും നോക്കില്ല, വിലക്കി കളയും. സഹകരണ മന്ത്രി എസി മൊയ്തീന് ആലപ്പുഴ ജില്ലയില്‍ അപ്രഖ്യാപിത വിലക്കാണ്. വിലക്കിയത് സ്വന്തം പാര്‍ട്ടിക്കാരും.
ആലപ്പുഴ: അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കില്‍ മന്ത്രിയാണെന്നൊന്നും നോക്കില്ല, വിലക്കി കളയും. സഹകരണ മന്ത്രി എസി മൊയ്തീന് ആലപ്പുഴ ജില്ലയില്‍ അപ്രഖ്യാപിത വിലക്കാണ്. വിലക്കിയത് സ്വന്തം പാര്‍ട്ടിക്കാരും. മന്ത്രിയെ ഇനി പൊതുപരിപാടികള്‍ക്ക് ക്ഷണിക്കേണ്ടെന്നാണ് സിപിഎം ജില്ലാ സെക്രട്ടറേിയറ്റിന്റെ തീരുമാനം. കാരണം അറിയണ്ടേ, കണ്‍സ്യൂമര്‍ ഫെഡ് അഴിമതികേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന സിഐടിയു നേതാവിനെ മന്ത്രി തിരിച്ചെടുത്തില്ല.
കണ്‍സ്യൂമര്‍ ഫെഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ സിഐടിയു നേതാവിന് വേണ്ടിയാണ് മന്ത്രിയെ ആലപ്പുഴയില്‍ സ്വന്തം പാര്‍ട്ടി തന്നെ ബഹിഷ്കരിക്കുന്നത്. അഴിമതികേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥനെ കഴിഞ്ഞ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ ഈ ഉദ്യോഗസ്ഥനെ തിരിച്ചെടുപ്പിക്കാന്‍ ആലപ്പുഴ ജില്ലാക്കമ്മറ്റി ശ്രമം നടത്തി. എന്നാല്‍ മന്ത്രി അത് സമ്മതിച്ചില്ല. ഇതോടെ ഇനി സഹകരണ മന്ത്രിതയെ ആലപ്പുഴയിലെ ഒരു പരിപാടിക്കും വിളിക്കേണ്ടെന്ന് ജില്ലാ കമ്മറ്റി തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.

ഒന്‍പത് കേസുകളാണ് ഈ ഉദ്യോഗസ്ഥനെതിരെ ഉള്ളത്. വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അങ്ങനെയുള്ളപ്പോള്‍ എങ്ങനെ ഈ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുമെന്നാണ് മന്ത്രി ചോദിക്കുന്നത്. ആലപ്പുഴക്കാരനാണ് ഉദ്യോഗസ്ഥന്. ഇയാള്‍ക്ക് വേണ്ടി സഹകരണമന്ത്രിയെ ഇനി ആലപ്പുഴയിലെ പാര്‍ച്ചി പരിപാടികള്‍ക്ക് ക്ഷണിക്കേണ്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു.
മന്ത്രിയെ ബഹിഷ്കരിക്കാന്‍ തീരുമാനമെടുത്ത യോഗത്തില്‍ മന്ത്രിസഭയിലെ മറ്റൊരു സിപിഎം മന്ത്രിയും പങ്കെടുത്തിരുന്നു. ജില്ലാ കമ്മറ്റിയുടെ തീരുമാനത്തെ ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിയും അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനപ്രകാരം അടുത്തിടെ നടന്ന പൊതുപരിപാടിയില്‍ നിന്നും എസി മൊയ്തീനെ ഒഴിവാക്കി. ചേര്‍ത്തലയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്, ധനമന്ത്രി തോമസ് ഐസക്ക്, സഹകരണ മന്ത്രി എസി മൊയ്തീന് എന്നിവരെ ക്ഷണിക്കാനാണ് ബാങ്ക് അധികൃതരും പ്രാദേശിക നേതൃത്വവും തീരുമാനിച്ചിരുന്നത്. എന്നാല്‍ ജില്ലാ നേതൃത്വം ഇടപെട്ട് എസി മൊയ്തീന്റെ പേര് വെട്ടി. സസ്പെന്‍ഷനിലുള്ള സിഐടിയു നേതാവിനെ തിരിച്ചെടുക്കുന്നത് വരെ മന്ത്രിയെ ബഹിഷ്കരിക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications