മുല്ലപ്പള്ളിക്ക് ആര്‍എംപി വോട്ട്മറിച്ചെന്ന് സിപിഎം
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ ആര്‍എംപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന് മറിച്ചു നല്‍കിയതായി ആരോപണം. സിപിഎം ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് സിപിഎം ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. മനോരമ ന്യൂസിനോടാണ് ടിപി രാമകൃഷ്ണന് പ്രതികരിച്ചത്.

വോട്ടെടുപ്പിന്റെ തലേന്ന് ആര്‍എംപി നേതാക്കള്‍ വീടുകള്‍ കറിയിറങ്ങി മുല്ലപ്പള്ളി രാമചന്ദ്രന് വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ടിപി വധക്കേസില്‍ മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസും ആര്‍എംപിക്കൊപ്പം ശക്തമായ നിലപാടെടുത്തിരുന്നു.
മുല്ലപ്പള്ളി ആര്‍എംപിയുടെ ഗോഡ്ഫാദറാണെന്നും ടിപി രാമകൃഷ്ണന് ആരോപിച്ചു. വോട്ടെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് - ആര്‍എംപി പ്രവര്‍ത്തകര്‍ സഹകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും ടിപി രാമകൃഷ്ണന് ആരോപിക്കുന്നുണ്ട്.
വടകര മണ്ഡലത്തില്‍ ആര്‍എംപിക്ക് നിര്‍ണായ സ്വാധീനമുണ്ട്. ടിപി ചന്ദ്രശേഖരന് വധവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും പല സിപിഎം അനുഭാവികളേയും ആര്‍എംപി പാളയത്തില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ടിപിയുടെ വിധവ കെകെ രമയെ വടകരയില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിറകോട്ട് പോവുകയായിരുന്നു. അഡ്വ. കുമാരന്കുട്ടിയായിരുന്നു മണ്ഡലത്തിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ടിപി ചന്ദ്രശേഖരന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ 21,833 വോട്ടുകളാണ് ആര്‍എംപി സ്വന്തമാക്കിയിയത്. ഇത്തവണ ടിപി കൂടെയില്ലെങ്കിലും ടിപിയുടെ രക്തസാക്ഷിത്വം നല്കിയ ഊര്‍ജ്ജവുമായാണ് ആര്‍എംപി മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യുന്പോള്‍ ആര്‍എംപിയുടെ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍ സിപിഎമ്മിന്റെ ആരോപണം ശരിയാണെന്ന് പറയേണ്ടിവരും. എന്തായാലും മെയ് 16 ന് ഫലം പ്രഖ്യാപിക്കുന്നതുവരെ ഇതിനായി കാത്തിരിക്കേണ്ടി വരും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications