കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളിക്ക് ആര്‍എംപി വോട്ട്മറിച്ചെന്ന് സിപിഎം

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തില്‍ ആര്‍എംപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന് മറിച്ചു നല്‍കിയതായി ആരോപണം. സിപിഎം ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് സിപിഎം ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. മനോരമ ന്യൂസിനോടാണ് ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചത്.

CPM Flag

വോട്ടെടുപ്പിന്റെ തലേന്ന് ആര്‍എംപി നേതാക്കള്‍ വീടുകള്‍ കറിയിറങ്ങി മുല്ലപ്പള്ളി രാമചന്ദ്രന് വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ടിപി വധക്കേസില്‍ മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസും ആര്‍എംപിക്കൊപ്പം ശക്തമായ നിലപാടെടുത്തിരുന്നു.

മുല്ലപ്പള്ളി ആര്‍എംപിയുടെ ഗോഡ്ഫാദറാണെന്നും ടിപി രാമകൃഷ്ണന്‍ ആരോപിച്ചു. വോട്ടെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് - ആര്‍എംപി പ്രവര്‍ത്തകര്‍ സഹകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും ടിപി രാമകൃഷ്ണന്‍ ആരോപിക്കുന്നുണ്ട്.

വടകര മണ്ഡലത്തില്‍ ആര്‍എംപിക്ക് നിര്‍ണായ സ്വാധീനമുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും പല സിപിഎം അനുഭാവികളേയും ആര്‍എംപി പാളയത്തില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ടിപിയുടെ വിധവ കെകെ രമയെ വടകരയില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിറകോട്ട് പോവുകയായിരുന്നു. അഡ്വ. കുമാരന്‍കുട്ടിയായിരുന്നു മണ്ഡലത്തിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ടിപി ചന്ദ്രശേഖരന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ 21,833 വോട്ടുകളാണ് ആര്‍എംപി സ്വന്തമാക്കിയിയത്. ഇത്തവണ ടിപി കൂടെയില്ലെങ്കിലും ടിപിയുടെ രക്തസാക്ഷിത്വം നല്‍കിയ ഊര്‍ജ്ജവുമായാണ് ആര്‍എംപി മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യുന്പോള്‍ ആര്‍എംപിയുടെ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍ സിപിഎമ്മിന്റെ ആരോപണം ശരിയാണെന്ന് പറയേണ്ടിവരും. എന്തായാലും മെയ് 16 ന് ഫലം പ്രഖ്യാപിക്കുന്നതുവരെ ഇതിനായി കാത്തിരിക്കേണ്ടി വരും.

English summary
CPM alleges that RMP gave their vote to Mullappally at Vatakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X