കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുന്നു,വി മുരളീധരന്റെ പ്രസ്താവന വിചിത്രം; മുല്ലപ്പളളി

Google Oneindia Malayalam News

തിരുവനന്തപുരം; സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ച് ആശങ്ക വര്‍ധിപ്പിക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്.തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാലാണ് ബിജെപി ലൗജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. തീവ്രവര്‍ഗീയത ഇളക്കിവിടാനാണ് സിപിമ്മിന്റെയും ബിജെപിയുടെയും ശ്രമം.താന്‍ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്.മതേതര പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.എല്ലാ മതവിഭാഗങ്ങളുടേയും ആശങ്ക കോണ്‍ഗ്രസ് പരിഹരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

mullappally

സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ചില സീറ്റുകളില്‍ ധാരണയുണ്ടാക്കിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന വിചിത്രമാണ്.നിറംപിടിപ്പിച്ച നുണപ്രചരണം മാത്രമാണത്. ബിജെപിയും സിപിഎമ്മും തമ്മിലാണ് രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്. ഇത് മാസങ്ങളായി താന്‍ തുടരെത്തുടരെ പറഞ്ഞു കൊണ്ടിരിക്കുകയാണ്.ഇരുവരും കോണ്‍ഗ്രസിനെയാണ് ശത്രുവായി കാണുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള പരസ്പ്പര ധാരണ തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതാണ്.തില്ലങ്കേരി മോഡല്‍ ധാരണ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇരുകൂട്ടരുടേയും ശ്രമം.തന്റെ ഈ ആരോപണത്തിന് സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ മറുപടി പറയാന്‍ ഇതുവരെ തയ്യാറാകാത്തതും അതുകൊണ്ടാണ്.ലീഗിനോട് സിപിഎമ്മിന് അസ്പര്‍ശ്യതയാണ്.പതിറ്റാണ്ടുകളായി ലീഗ് യുഡിഎഫിന്റെ ഭാഗമാണ്.പിസി ജോര്‍ജിന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫിന്റെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണ്.ഘടകകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി.കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് ആശുപത്രിയില്‍ ആയതിനാലാണ് അവരുമായി ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്.അത് വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും.സീറ്റ് വിഭജനം സംബന്ധിച്ച് പിജെ ജോസഫിന്റെ ഭാഗത്ത് കടുംപിടുത്തം ഉണ്ടാകുമെന്ന് കരുതുന്നില്ല.ഘടകകക്ഷികളുടെ താല്‍പ്പര്യം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയസോപാനത്തിലെത്തിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഞങ്ങളുടെ മുമ്പില്‍ ഇപ്പോഴുള്ളത്. മാര്‍ച്ച് ആദ്യവാരം കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്റിന് സമര്‍പ്പിക്കും. ജനസ്വീകാര്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും കോണ്‍ഗ്രസിന്റേത്. നേമത്തും വട്ടിയൂര്‍ക്കാവിലും ഉള്‍പ്പെടെ ബിജെപിക്കും സിപിഎമ്മിനും വെല്ലുവിളി ഉയര്‍ത്തുന്ന മികച്ച സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹരിപ്പാട് ചെന്നിത്തലയെ വീഴ്ത്തും?എസ് ശോഭയെ ഇറക്കാൻ സിപിഐ,പ്രസാദ് ചേർത്തലയിൽ,ആലപ്പുഴയിൽ ഇടതുചിത്രം തെളിയുന്നുഹരിപ്പാട് ചെന്നിത്തലയെ വീഴ്ത്തും?എസ് ശോഭയെ ഇറക്കാൻ സിപിഐ,പ്രസാദ് ചേർത്തലയിൽ,ആലപ്പുഴയിൽ ഇടതുചിത്രം തെളിയുന്നു

കോട്ടയം ചുവക്കുമോ? 15 ൽ 10 തവണയും ഇടതിനൊപ്പം.. ഇക്കുറി അട്ടിമറി?..മണ്ഡലപരിചയംകോട്ടയം ചുവക്കുമോ? 15 ൽ 10 തവണയും ഇടതിനൊപ്പം.. ഇക്കുറി അട്ടിമറി?..മണ്ഡലപരിചയം

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
CPM and BJP are usinge communal card in elections; V Muraleedharan's statement is strange,says mullappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X