Get Updates
Get notified of breaking news, exclusive insights, and must-see stories!

തല്ലാന്‍ തയ്യാറായി സിപിഎം, പിന്മടക്കമില്ലെന്ന് ബിജെപി; അവസാനം പോലീസ് ചെയ്തതോ?

കസര്‍കോട്: തല്ലാന്‍ നില്‍ക്കുന്നവര്‍ക്കു മുന്നിലൂടെ നെഞ്ചും വിരിച്ച് നടക്കുമെന്ന് നേതാക്കള്‍ പറഞ്ഞാല്‍ പോലീസ് എന്ത് ചെയ്യാനാ.അവസാനം എല്ലാത്തിനെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ബിജെപി നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ പദയത്രയില്‍ ചീമേനിയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ചെറുവത്തൂര്‍ ടൗണില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്പടിച്ച് നില്‍ക്കുന്നതിനാല്‍ ഇതുവഴി പോകാന്‍ വേണ്ടി എത്തിയ സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും ഞാണങ്കൈ ദേശീയപാതയില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടയുകയായിരുന്നു.

പോലീസ് നിര്‍ദേശിക്കുന്ന മറ്റൊരു വഴിക്ക് പോകണമെന്നാണ് പോലീസ് പറഞ്ഞു. എന്നാല്‍ ഇതിന് വഴങ്ങാതെ നെഞ്ചും വിരിച്ചു നില്‍ക്കുകയായിരുന്നു സുരേന്ദ്രനും വത്സന്‍ തില്ലങ്കേരിയും അടക്കമുള്ളവര്‍. ബിജെപിക്കാര്‍ ദേശീയ പാത ഉപരോധിക്കാനും തുടങ്ങി. പിന്നെ പോലീസ് എന്ത് ചെയ്യാന്‍, നേതാക്കള്‍ അടക്കമുള്ള എല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചന്തേര പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷം ഇവരെ കേസെടുക്കാതെ തന്നെ വിട്ടയച്ചു. പോലീസ് കസ്റ്റഡിയിലെടുത്തില്ലെങ്കില്‍ ചെറുവത്തൂറില്‍ ഇതിലും വലിയ സംഭവ വികാസങ്ങള്‍ ഉണ്ടായേനെ. പോലീസിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് വഴി തിരിഞ്ഞ് പോയത്.

 കാറില്‍ നേതാക്കളുണ്ടായിരുന്നു

കാറില്‍ നേതാക്കളുണ്ടായിരുന്നു

അതിനിടെ കെ സുരേന്ദ്രന്‍ നേരത്തെ ചീമേനിയിലെത്തിയിരുന്ന ചുവന്ന ബൊലേറോ കാറില്‍ മടങ്ങുകയായിരുന്ന ബിജെപി നേതാവ് ബാലകൃഷ്ണന്‍ ഷെട്ടി, ജന്മഭൂമി റിപ്പോര്‍ട്ടര്‍മാരായ പത്മനാഭന്‍, രതീഷ് എന്നിവര്‍ക്കെതിരെ ചെറുവത്തൂരില്‍ വെച്ച് കല്ലേറ് നടന്നു.

 കുത്സിത നീക്കം

കുത്സിത നീക്കം

നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപി നേതൃത്വത്വത്തിന്റെ കുത്സിത നീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കലാപം

കലാപം

ചെറുവത്തൂരില്‍ അക്രമ വിരുദ്ധ ജാഥ നടത്താനെത്തിയവര്‍ ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും സിപിഎം പറഞ്ഞു.

 ജില്ലാ പ്രസിഡന്റ്

ജില്ലാ പ്രസിഡന്റ്

ബിജെപി സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്ക് നേരെ നടത്തിയ അക്രമത്തിലൂടെ സിപിഎം ആയുധം താഴെവെക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു.

 പോലീസ് ഇടപെട്ടു

പോലീസ് ഇടപെട്ടു

സിപിഎമ്മിന്റെ സ്വാധീന കേന്ദ്രത്തില്‍ നുഴഞ്ഞ് കയറി കുഴപ്പം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ബോധപുര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ചീമേനിയിലുണ്ടായ അക്രമമെന്നും പോലീസ് ശക്തമായി ഇടപെട്ടതിനാലാണ് അക്രമികള്‍ പിന്തിരിഞ്ഞതെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.

 പോലീസ് ഗ്രനേഡ് എറിഞ്ഞു

പോലീസ് ഗ്രനേഡ് എറിഞ്ഞു

സമാധാനമായി നടന്ന പദയാത്രയില്‍ പങ്കെടുത്ത ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഗ്രനേഡ് എറിഞ്ഞ് യാത്ര അലങ്കോലപ്പെടുത്താനാണ് പോലീസ് ശ്രമിച്ചതെന്നും ബിജെപി ആരോപിച്ചു.

 പോലീസ്

പോലീസ്

ചീമേനിയില്‍ ആക്രമണം ഉണ്ടായിട്ടും പദയാത്ര ആരംഭിക്കുന്നതിനു മുമ്പുതന്നെ നിരവധി തവണ എസ്പി ഉള്‍പ്പെടെയുള്ള ഉന്നത അധികാരികളോട് ആവശ്യപ്പെട്ടിട്ടും മതിയായ സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറായില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

 സതീഷ് ചന്ദ്രന്‍

സതീഷ് ചന്ദ്രന്‍

ജാഥ വരുന്നതറിഞ്ഞ് തിങ്കളാഴ്ച ചീമേനി ടൗണിലെ കടകളടച്ച് നാട്ടുകാര്‍ക്ക് സ്ഥലം വിടേണ്ടി വന്നെന്നും അക്രമം ഉണ്ടാക്കി സിപിഎം അക്രമമെന്ന കള്ളം സംസ്ഥാനത്താകെ പ്രചരിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്നും അക്രമത്തിനെതിരെ പ്രതിഷേധിക്കണമെന്നും സിപിഎം നേതാവ് സതീഷ്ചന്ദ്രന്‍ പറഞ്ഞു.

ബിജെപി

ബിജെപി

സിപിഎം ജില്ലയില്‍ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അക്രമം തുടരാനാണ് ലക്ഷ്യമെങ്കില്‍ ജനാധിപത്യ രീതിയിലുള്ള കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+