കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആർഎസ്എസ് എവിടെ പോപ്പുലർ ഫ്രണ്ടെവിടെ,ഗോവിന്ദനും സതീശനും പോപ്പുലർ ഫ്രണ്ട് ശബ്ദം';കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ ആർഎസ്എസുമായി താരതമ്യം ചെയ്ത് ഇസ്ലാമിക ഛിദ്രശക്തികളുടെ പിന്തുണ ഉറപ്പു വരുത്തുവാനുള്ള മത്സരത്തിലാണ് സിപിഎമ്മും കോൺഗ്രസുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. രാഷ്ട്ര വിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ട് ഇവിടെ ഭീകരവാദികളുടെ താവളമാക്കാൻ ശ്രമിക്കുന്നവരെ അമർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ ഉറച്ച നിലപാടുകളുമായി പോകുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണ് ഇരുകൂട്ടരും.വിഡി സതീശന്റേയും എംവി ഗോവിന്ദന്റേയും നാവിലൂടെ പുറത്തുവന്നത് പോപ്പുലർ ഫ്രണ്ടിന്റെ ശബ്ദമാണ്.പോപ്പുലർ ഫ്രണ്ട് പറഞ്ഞിരുന്നത് ആവർത്തിക്കുക മാത്രമാണ് ഈ നേതാക്കൾ ചെയ്യുന്നതെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

1


തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് കേന്ദ്ര സർക്കാർ നിരോധിച്ചു. ഉത്തരവും വന്നു കഴിഞ്ഞു. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെ ആർ.എസ്. എസ്.മായി താരതമ്യം ചെയ്ത് ഇസ്ലാമിക ഛിദ്രശക്തികളുടെ പിന്തുണ ഉറപ്പു വരുത്തുവാനുള്ള മത്സരത്തിലാണ് സി.പി.എം. ഉം കോൺഗ്രസും .
ആർ. എസ്.എസ്.നെ ആദ്യം നിരോധിക്കണമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആവശ്യം. പോപ്പുലർ ഫ്രണ്ടും ആർ.എസ്.എസും ഒരു പോലെയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്. ഇരു നേതാക്കളുടെയും നാവിലൂടെ പുറത്തുവന്നത് പോപ്പുലർ ഫ്രണ്ടിന്റെ ശബ്ദമാണ്.പോപ്പുലർ ഫ്രണ്ട് പറഞ്ഞിരുന്നത് ആവർത്തിക്കുക മാത്രമാണ് ഈ നേതാക്കൾ ചെയ്യുന്നത്.

2


ഭാരതത്തെ അമ്മയായി കാണുകയും ഭാരതാംബയെ ലോകത്തിലെ പരമവൈഭവത്തിലെത്തിക്കുമെന്നും പ്രതിജ്ഞ ചെയ്ത് അതിനായി തനവും മനവും ധനവും സമർപ്പണം ചെയ്യുന്ന ആർ.എസ്.എസ്. എവിടെ, ഭാരതത്തെ പല കഷണങ്ങളാക്കി മുറിച്ച് ഇവിടം പാകിസ്താന് അടിയറ വയ്ക്കുവാൻ പ്രതിജ്ഞാബദ്ധരായ പോപ്പുലർ ഫ്രണ്ടുകാർ എവിടെ ? സത്യാവസ്ഥ അറിയാതെയല്ല ദുഷ്പ്രചരണം.

'വാളെടുക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നതെന്ന് പറയുന്നവർ ഏത് ഇസ്ലാമിന്റെ ആളുകളാണ്';നിരോധനത്തിൽ എംകെ മുനീർ'വാളെടുക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നതെന്ന് പറയുന്നവർ ഏത് ഇസ്ലാമിന്റെ ആളുകളാണ്';നിരോധനത്തിൽ എംകെ മുനീർ

3


രാഷ്ട്ര വിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ട് ഇവിടെ ഭീകരവാദികളുടെ താവളമാക്കാൻ ശ്രമിക്കുന്നവരെ അമർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ ഉറച്ച നിലപാടുകളുമായി പോകുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണ് ഈ അവസരവാദികൾ.ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഇന്ത്യൻ ഏജന്റുമാരായ പോപ്പുലർ ഫ്രണ്ടു മായും അവരുടെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐ.യുമായും തരം പോലെ രഹസ്യ ബാന്ധവത്തിൽ ഏർപ്പെട്ടിട്ടുള്ള സി.പി.എം. ഉം കോൺഗ്രസും അവരെ വെള്ള പൂശാൻ ഇറങ്ങിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.

4


സ്വന്തം വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവ് അഭിമന്യുവിനെ നിഷ്ഠൂരമായി വധിച്ചിട്ടും കുറ്റകൃത്യം നടത്തിയ പോപ്പുലർ ഫ്രണ്ടിനെപ്പറ്റി നിശബ്ദത പാലിച്ച സി.പി.എം. നിലപാട് കേരളം മറന്നിട്ടില്ല. നബി നിന്ദ നടത്തിയെന്ന് പ്രചരിപ്പിച്ച് കോളേജ് അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിൽ സി.പി.എം നേതാവും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി കുറ്റം കണ്ടത് പോപ്പുലർ ഫ്രണ്ടിലായിരുന്നില്ല , അധ്യാപകനിലായിരുന്നു. ഇതിന്റെ രാഷ്ട്രീയവും എല്ലാവർക്കുമറിയാം.

ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍ മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക: പി ജയരാജന്‍ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍ മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക: പി ജയരാജന്‍

5


ഒന്നോർക്കുക - രാഷ്ട്രമില്ലെങ്കിൽ നിങ്ങളുടെ രാഷ്ട്രീയം ഇല്ല.കേരളത്തെ മുസ്ലീം രാജ്യമാക്കാൻ ശ്രമിക്കുന്ന തീവ്രവാദ പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട് എന്ന് മുഖ്യമന്ത്രിയായിരിക്കെ സി.പി.എം. ന്റെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ പറഞ്ഞതിനെപ്പറ്റി പാർട്ടി നേതാക്കൾക്ക് ഓർമ്മയുണ്ടോ ആവോ !

പ്രവർത്തിച്ചാല്‍ രണ്ട് വർഷം തടവ്; ഓഫീസും സ്വത്തും സീല്‍ ചെയ്യും: പിഎഫ്ഐ നിരോധനത്തില്‍ സംഭവിക്കുന്നത്പ്രവർത്തിച്ചാല്‍ രണ്ട് വർഷം തടവ്; ഓഫീസും സ്വത്തും സീല്‍ ചെയ്യും: പിഎഫ്ഐ നിരോധനത്തില്‍ സംഭവിക്കുന്നത്

English summary
CPM and Congress Have the voice of popular front says kummanam rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X