സിപിഎമ്മിനും കോണ്‍ഗ്രസിനും ചൈന അനുകൂല നിലപാട്; സംസ്ഥാന വ്യാപകം പ്രതിഷേധം നടത്തുമെന്ന് ബിജെപി
തിരുവനന്തപുരം: ഭാരതത്തിന്റെ സൈനികര്‍ക്കെതിരെയുള്ള ചൈനയുടെ അതിക്രമണത്തിനെതിരെയും ഈ വിഷയത്തില്‍ സിപിഎംന്റെയും കോണ്‍ഗ്രസിന്റെയും ഇന്ത്യാവിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന സമിതി. നാളെ മുതൽ (ജൂണ്‍ 23 മുതല്‍ 30 വരെ) ജില്ല, മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ്തലത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
23 ന് ജില്ലകളിലും, 24 ന് മണ്ഡലങ്ങളിലും 26 ന് പഞ്ചായത്തുകളിലും 27 മുതൽ 30 വരെ വാർഡ് തലത്തിലുമാണ് പ്രതിഷേധ പരിപാടികൾ നടക്കുക.
ചൈനയുടെ അതിക്രമത്തിൽ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും സർക്കാരിനൊപ്പം നിൽക്കുകയും ചെയ്യുമ്പോൾ സിപിഎം തങ്ങളുടെ ചൈന അനുകൂല നിലടാണിപ്പോഴും തുടരുന്നത്. ചൈനീസ് അതിക്രമത്തെ അപലപിക്കാൻ പോലും തയ്യാറായില്ല. ചൈനീസ് ഭരണകൂടത്തിന് ഇന്ത്യക്കെതിരായി പ്രവർത്തിക്കുന്നതിന് സഹായകരമായ നിലപാടാണ് കോൺഗ്രസും സ്വീകരിച്ചിരുന്നത്.
Recommended Video

ഇരു കൂട്ടരുടെയും ദേശവിരുദ്ധ നിലപാടുകൾ തുറന്നു കാട്ടുകയാണ് പ്രതിഷേധ പരിപാടികളുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന കാര്യാലയം വാർത്താകുറിപ്പിൽ അറിയിച്ചു. നാളെ മുതൽ 30 വരെ വിശദീകരണ യോഗങ്ങളും ധർണകളും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുമെന്നും ബിജെപി സംസ്ഥാന സമിതി പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications