കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊന്നത് ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകവേ, ലീഗിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും

Google Oneindia Malayalam News

തിരുവനന്തപുരം: കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്ത്‌ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സ. ഔഫ്‌ അബ്ദുറഹിമാനെ മുസ്ലീം ലീഗുകാര്‍ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ്‌ അക്രമത്തിലേക്ക്‌ നീങ്ങുകയാണ്‌. പരമ്പരാഗത ശക്തിമേഖലയില്‍ ലീഗിനേറ്റ പരാജയമാണ്‌ കൊലക്കത്തി കയ്യിലെടുക്കാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയത് എന്ന് സിപിഎം ആരോപിച്ചു‌.

ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെയാണ്‌ കൊലപ്പെടുത്തിയത്‌. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്‌. തെരഞ്ഞെടുപ്പ്‌ പരാജയത്തെതുടര്‍ന്ന്‌ കാഞ്ഞങ്ങാട്‌ സ്‌ത്രീകളെ ഉള്‍പ്പെടെ ലീഗുകാര്‍ ആക്രമിച്ചിരുന്നു. കഴിഞ്ഞ അഞ്ച്‌ മാസത്തിനിടയില്‍ ആറാമത്തെ പാര്‍ടി പ്രവര്‍ത്തകനെയാണ്‌ അക്രമിസംഘം കൊലപ്പെടുത്തുന്നത്‌.

സിപിഐഎംനെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്താനാവില്ല എന്നത്‌ ചരിത്ര വസ്‌തുതയാണ്‌.
ലീഗിന്‌ സമനില തെറ്റിയാല്‍ അക്രമവും കൊലയും എന്ന നിലപാട്‌ ആ പാര്‍ടി അവസാനിപ്പിക്കണം. ഈ അക്രമ പരമ്പരകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച്‌ കടുത്ത പ്രതിഷേധം എല്ലാവരും ഉയര്‍ത്തണം എന്നും സിപിഎം ആവശ്യപ്പെട്ടു.

cpm

ഡിവൈഎഫ്ഐയും മുസ്ലീം ലീഗിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസിനും ബിജെപിക്കും പിന്നാലെ കൊലക്കത്തി കയ്യിലേന്തുകയാണ് മുസ്ലിം ലീഗ് എന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ 130 ദിവസത്തിനുള്ളിൽ രാഷ്ട്രീയ എതിരാളികളാൽ കേരളത്തിൽ കൊല്ലപ്പെടുന്ന ആറാമത്തെ കമ്മ്യൂണിസ്റ്റുകാരനാണ് സ. അബ്ദുൾ റഹ്മാൻ.

Recommended Video

cmsvideo
Coronavirus vaccine Halal or Haraam?

വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം നടത്തിയത് കോൺഗ്രസ് ക്രിമിനലുകളായിരുന്നെങ്കിൽ തൃശൂർ ജില്ലയിലെ സനൂപിനെ കൊലചെയ്തത് ബിജെപി പ്രവർത്തകരാണ്. ഇപ്പോൾ മുസ്ലീം ലീഗും അക്രമരാഷ്ട്രീയത്തിന്റെ വഴി സ്വീകരിക്കുകയാണ്. ആശയപരമായി നേരിടാൻ ശേഷിയില്ലാതെ, ജനങ്ങളിൽ നിന്നുള്ള പിന്തുണയും നഷ്ടമായതിന്റെ വിഭ്രാന്തിയിലാണ് പ്രതിപക്ഷം. പ്രതികരണം ഉണ്ടാകും വരെ പ്രകോപനം സൃഷ്ടിക്കുക എന്ന പ്രതിപക്ഷ നിരയിലെ കോലീബി സഖ്യത്തിന്റെ രാഷ്ട്രീയ തീരുമാനമാണ് കഴിഞ്ഞ അഞ്ചു മാസങ്ങളായി സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായി പരാജയപ്പെട്ടവർ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണിത്. കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ എല്ലാ മനുഷ്യരും ഇതിനെതിരെ പ്രതിഷേധം ഉയർത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

English summary
CPM and DYFI slams Muslim League over DYFI worker's murder at Kanhangad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X