Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ദ്രുത കര്‍മ്മ സേന കണ്ണൂരിലെത്തിയതിനു പിന്നാലെയുള്ള കൊലപാതകം ആരുടെ സൃഷ്ടി?

കണ്ണൂര്‍: പകരത്തിന് പകരം കൊല നടക്കുന്ന സാഹചര്യം കണ്ണൂരില്‍ വീണ്ടും ആവര്‍ത്തിക്കുന്നു. മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നിലിട്ട് സിപിഎം പ്രവര്‍ത്തകന്‍ കാരന്താട്ട് ചുള്ളേരി വീട്ടില്‍ സിവി ധനരാജിനെ(38) വെട്ടികൊന്നതിന് പിന്നാലെ ബിഎംഎസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ സികെ രാമചന്ദ്രനെ(52) വെട്ടി കൊല്ലുകയായിരുന്നു.

ഇതോടെ കുറേ കാലങ്ങളായി ഇല്ലാതിരുന്നു ഒന്നിനു പകരം ഒന്ന് എന്ന സാഹചര്യം വീണ്ടും ആവര്‍ത്തിക്കുകയാണ്. കണ്ണൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നേരിട്ടിടപെടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതിന് തൊട്ടു പിന്നാലെയുള്ള കൊലപാതകം കണ്ണൂര്‍ സംഘര്‍ഷ ബാധിത പ്രദേശമാണെന്ന് കാണിക്കാനുള്ള ചിലരുടെ ശ്രമങ്ങളണെന്ന ആക്ഷേപങ്ങള്‍ ഉയരുകയാണ്.

സമാധാനം

സമാധാനം

കുറെ കാലങ്ങളായി ആധിപത്യം സ്ഥാപിക്കാന്‍ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് കണ്ണൂരിലെ പയ്യന്നൂര്‍. മുമ്പും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള സമയങ്ങളിലെല്ലാം അതിനെ തരണം ചെയ്യാന്‍ പയ്യന്നൂരിലെ പൊതു സമൂഹത്തിന് സാധിച്ചിരുന്നു.

കേന്ദ്രം ഇടപെടുന്നതിന് പിന്നാലെ

കേന്ദ്രം ഇടപെടുന്നതിന് പിന്നാലെ

കണ്ണൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കേന്ദ്രം ഇടപെടാനൊരുങ്ങുന്നതിന് പിന്നാലെയാണ് പയ്യന്നൂരില്‍ അക്രമ പരമ്പരകള്‍ അരങ്ങേറുന്നത്.

സ്വാഭാവിക പ്രവൃത്തി

സ്വാഭാവിക പ്രവൃത്തി

പ്രശ്‌ന ബാധിത സാധ്യതയുള്ള പോലീസ് സ്‌റ്റേഷനുകളില്‍ എത്തുന്ന കേന്ദ്ര സംഘം അവിടെ നിന്നും വിശദമായ വിവരശേഖരവും നടത്തുന്നുണ്ട്. അസാധാരണ സാഹചര്യമൊന്നും ഇല്ലെന്ന് പറയുമ്പോഴും അക്രമ സാധ്യതയുള്ള സ്ഥലമാണ് കണ്ണൂര്‍ എന്ന് അടിവരയിടാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരിക്കുകയാണ്.

ബിജെപിയുടെ ആവശ്യം

ബിജെപിയുടെ ആവശ്യം

കതിരൂര്‍ മനോജ് വധക്കേസ് സമയം മുതല്‍ തന്നെ കണ്ണൂരിലെ ക്രമസമാധാന പരിപാലനത്തിന് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യം ബിജെപി പ്രാദേശിക ഘടകം ഉന്നയിച്ചിരുന്നു. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

പിന്നില്‍ സിപിഎം തന്നെ

പിന്നില്‍ സിപിഎം തന്നെ

ഭരണം മാറിയതോടെ സിപിഎം മറ്റ് പാര്‍ട്ടികളുടെ മേല്‍ കണ്ണൂരില്‍ ശക്തമായ അക്രമം അഴിച്ച് വിടുകയാണെന്നും അതിന് അറുതി വരുത്തുമെന്നും ബിജെപി മുന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ രഞ്ജിത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊലയ്ക്ക് മറുപടി പുതുതല്ല

കൊലയ്ക്ക് മറുപടി പുതുതല്ല

ഒരു രാഷ്ട്രീയ കൊലപാതകം നടന്നാല്‍ അതേ നാണയത്തിലുള്ള തിരിച്ചടി പയ്യന്നൂരില്‍ പുതിയ സംഭവമല്ല. ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാവുന്നതാണ്. 2013 ഡിസംബര്‍ ഒന്നാം തീയ്യതി പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ വിനോദ് കുമാര്‍ എന്ന ബിജെപി പ്രവര്‍ത്തകനെ കൊലചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി കൊല്ലാന്‍ ശ്രമിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+