Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം തയ്യാര്‍; മൂന്നിലൊന്ന് സ്വതന്ത്രര്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. പാര്‍ട്ടി സംസ്ഥാന സമിതിയാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടത്.

15 സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ സിപിഎം മത്സരിപ്പിക്കുന്നത്. അതില്‍ അഞ്ച് പേരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എന്‍സിപിക്ക് ഒരു സീറ്റ് വേണം എന്ന ആവശ്യം സിപിഎം തള്ളുകയും ചെയ്തു.

കഴിഞ്ഞ തവണ സിപിഎം ജയിച്ച നാല് മണ്ഡലങ്ങളിലും ഇത്തവണ അതേ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ആറ്റിങ്ങലില്‍ എ സമ്പത്ത്, ആലത്തൂരില്‍ പികെ ബിജു, പാലക്കാട് എംബി രാജേഷ്, കാസര്‍കോട് പി കരുണാകരന്‍ എന്നിവരാണ് വീണ്ടും ജനവിധി തേടുന്നവര്‍.

വിവാദമായ കൊല്ലം മണ്ഡലത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയാണ് സ്ഥാനാര്‍ത്ഥി. ആലപ്പുഴയില്‍ ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബുവും, മലപ്പുറത്ത് സംസ്ഥാന സമിതി അംഗം പികെ സൈനബയും, കോഴിക്കോട് കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനും വടകരയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎന്‍ ഷംസീറും, കണ്ണൂരില്‍ കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയും മത്സരിക്കും.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, ചാലക്കുടി, പൊന്നാനി മണ്ഡലങ്ങളിലാണ് സിപിഎം ഇത്തവണ സ്വതന്ത്രരെ പരിഗണിക്കുന്നത്. ഇതില്‍ പത്തനംതിട്ടയിലും പൊന്നാനിയിലും കോണ്‍ഗ്രസ് വിട്ടുവന്നവരാണ് സ്ഥാനാര്‍ത്ഥികള്‍.

പത്തനംതിട്ടയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് പീലിപ്പോസ് തോമസ് ആണ് സ്ഥാനാര്‍ത്ഥി. പൊന്നാനിയില്‍ മുന്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗം വി അബ്ദുള്‍ റഹ്മാനും. ചാലക്കുടിയില്‍ സിനിമ താരം ഇന്നസെന്റ് ആണ് സ്ഥാനാര്‍ത്ഥി. എറണാകുളത്ത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസും ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതാവും നിയമോപദേഷ്ടാവുമായ അഡ്വ ജോയ്‌സ് ജോര്‍ജ്ജും സ്ഥാനാര്‍ത്ഥികളാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+