Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപര്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ തിരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം സംസ്ഥാന സമിതി അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുത്തലത്ത് ദിനേശന്‍ ഒഴിഞ്ഞതിന് പിന്നാലെയാണ് ശശിയെ നിയമിച്ചത് .

പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപരാകും. നിലവില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ദിനേശന്‍ പുത്തലത്ത്. 'ദേശാഭിമാനി' പത്രാധിപരുടെ ചുമതല ഇപ്പോള്‍ വഹിക്കുന്നത് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പത്രത്തിന്റെയും ദൈനം ദിനജോലികള്‍ നിര്‍വഹിക്കുക ബുദ്ധിമുട്ടായതിനാല്‍ മുഴുവന്‍ സമയ പത്രാധിപരെ നിയോഗിക്കനാണ് പാര്‍ട്ടി തീരുമാനം. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ചിത്ര പത്രാധിപരാകും . എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഇ എം എസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രന്‍പിള്ളക്ക് നല്‍കി. കൈരളിയുടെ ടി വിയുടെ ചുമതല കോടിയേരി ബാലകൃഷ്ണന് നല്‍കി .

cpm

സി പി എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി അല്ലാതിരുന്നിട്ടും പി ശശി എത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയേക്കുമെന്ന സൂചന ലഭിച്ചിരുന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കാന്‍ അനുകൂലമായത്.

നായനാര്‍ ഭരിച്ചിരുന്ന കാലത്ത് മുഖ്യമന്ത്രി ഓഫീസിലെ പ്രധാനിയായിരുന്നു പി ശശി. സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐ എ എസ് ഉദഗ്യോഗസ്ഥരെയും നിയന്ത്രിച്ച അനുഭവസമ്പത്ത് പി ശശിക്കുണ്ട് . സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയത നില നിന്ന കാലത്താണ് പി.ശശിയെ ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് പാര്‍ട്ടി പുറത്താക്കുന്നത് .

ശശിക്കെതിരെ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാര്‍ നല്‍കിയ കേസില്‍ 2016- ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തുടര്‍ന്ന് ശശിയെ തലശേരി കോടതി അഭിഭാഷക ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തി. സി പി എം അനുകൂല അഭിഭാഷക സംഘടനയായ ഡെമോക്രാറ്റിക്ക് ലോയേഴ്സ് യൂനിയന്റെ ജില്ലാപ്രസിഡന്റുമാക്കി. പാര്‍ട്ടിയില്‍ നിന്നും പുറത്തായതിനു ശേഷവും ടി പി വധക്കേസുള്‍പ്പെടെ പ്രമാദമായ കേസുകള്‍ പി ശശി കൈക്കാര്യം ചെയ്തു . ഗ്ളോബല്‍ ലോയേഴ്സ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ അമരക്കാരനായി ശശി പ്രവര്‍ത്തിച്ചിരുന്നു .

അതേ സമയം , സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനറാകും. എ വിജയരാഘവന്‍ പി ബി അംഗമായതോടെയാണ് പുതിയ മാറ്റം. വി എസ് അച്യുതാനന്ദന്‍ പി ബി അംഗമായപ്പോള്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം വഹിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തില്‍ എ വിജയരാഘവന് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമെന്നതാണ് ഇരട്ട പദവിക്ക് തടസമാകുന്നത്. മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഒരു വര്‍ഷം കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് ഇ പി ജയരാജന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖ്യ സംഘാടകനായിരുന്നു ഇ പി ജയരാജന്‍ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+