രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിക്കൽ: സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി
തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സിപിഎം. നിലവില്‍ തിരഞ്ഞെടുപ്പ് മാറ്റി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സിപിഎം നിലപാട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സിപിഎം കത്ത് നല്‍കിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് രാജ്യസഭയിലേയ്‌ക്ക് നടക്കേണ്ട തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാനുള്ള ഭരണഘടന വിരുദ്ധമായ തീരുമാനം പിൻവലിച്ച്, ഉടൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭ കക്ഷിനേതാവുമായ സ. എളമരം കരീം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയ്‌ക്ക് കത്ത് നൽകി. തെരഞ്ഞെടുപ്പ് നടപടിക്രമം പ്രഖ്യാപിച്ച ശേഷമാണ് നിയമ മന്ത്രാലയത്തിൽ നിന്ന് 'കുറിപ്പ്' കിട്ടിയതിനെ തുടർന്ന് വിജ്ഞാപനം ഇറക്കുന്നത് മാറ്റിവച്ചതായി കമ്മീഷൻ അറിയിച്ചത്. മാറ്റിവയ്‌ക്കലിന്റെ കാരണം കമ്മീഷൻ പുറത്തുപറയുന്നില്ല.

തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കംകുറിച്ചശേഷം അതിൽ ഇടപെടാൻ കേന്ദ്രസർക്കാരിനു അവകാശമില്ലെന്ന് പലതവണ സുപ്രീംകോടതി വിധികളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനപരമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കയ്യാളുന്ന അധികാരങ്ങളുടെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ് നടന്നിരിക്കുന്നത്. 2016ൽ കേരള നിയമസഭയിലേയ്‌ക്ക് പൊതുതെരഞ്ഞെടുപ്പിനു വിജ്ഞാപനം വന്നശേഷമാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നത്. കീഴ്‌വഴക്കങ്ങൾ നോക്കിയാലും കമ്മീഷന്റെ ഇപ്പോഴത്തെ തീരുമാനത്തിനു അടിസ്ഥാനമില്ല.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
Recommended Video

ഭരണഘടനപരമായി രാജ്യസഭ സ്ഥിരം സഭയാണ്. നിലവിലെ കേരള നിയമസഭയ്‌ക്ക് ഏതാനും മാസം കൂടി കാലാവധിയുണ്ട്. നിയമസഭ നിലവിലുള്ള സംസ്ഥാനത്തു നിന്നുള്ള രാജ്യസഭ അംഗങ്ങളുടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ പാടില്ല. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയായി മാറിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ഭരണഘടനവ്യവസ്ഥ വിസ്‌മരിച്ചാണ് പ്രവർത്തിച്ചത്. കമ്മീഷന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ സംശയപൂർവം വീക്ഷിക്കാൻ ഇതു ഇടയാക്കും. ഭരണഘടനപരമായ അവകാശം കേന്ദ്രസർക്കാരിനു മുന്നിൽ അടിയ റവച്ചതിനെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാൻ കമ്മീഷനു ബാധ്യതയുണ്ട് എന്ന് സിപിഎം വ്യക്തമാക്കി.
ശ്രീമുഖിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications