കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരിക്കുന്നത് പിണറായി പിന്നെന്തിന് ഒളിവില്‍ പോകണം; സക്കീര്‍ ഹുസൈന്‍ നാട്ടില്‍ തന്നെയുണ്ടെന്ന് സംശയം

സക്കീര്‍ ഹുസൈന്റെ ഫോണ്‍ ഓഫ് ആയത് ആലുവയിലാണെന്നും അതിനുശേഷം ജില്ല വിട്ടെന്നുമായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. കണ്ണൂരില്‍ സിപിഎം ഒളിത്താവളമൊരിക്കിയതായും പ്രചാരണമുണ്ടായിരുന്നു.

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: ഒളിവില്‍ കഴിയുന്ന സിപിഎം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ സക്കീര്‍ ഹുസൈന്‍ നാട്ടില്‍ തന്നെയുണ്ടെന്ന് സൂചന. സക്കീറിനെ കഴിഞ്ഞ ദിവസം രാവിലെ കളമശ്ശേരി മാര്‍ക്കറ്റില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം കളമശ്ശേരിയില്‍ രഹസ്യമായി അന്വേഷണം നടത്തി.

സക്കീര്‍ ഹുസൈനു വേണ്ടി ജില്ലയ്ക്കു പുറത്തു വല വിരിച്ചെന്നു പൊലീസ് പറഞ്ഞത്. സക്കീര്‍ ഹുസൈന്റെ ഫോണ്‍ ഓഫ് ആയത് ആലുവയിലാണെന്നും അതിനുശേഷം ജില്ല വിട്ടെന്നുമായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. കണ്ണൂരില്‍ സിപിഎം ഒളിത്താവളമൊരിക്കിയതായും പ്രചാരണമുണ്ടായിരുന്നു.

സക്കീര്‍ ഹുസൈനെ കണ്ടു

സക്കീര്‍ ഹുസൈനെ കണ്ടു

ശനിയാഴ്ച വൈകിട്ടു വൈപ്പിന്‍കര മേഖലയിലും ഞായറാഴ്ച രാവിലെ എട്ടോടെ കളമശേരി മാര്‍ക്കറ്റിലും കണ്ടതായാണ് അഭ്യൂഹമുയര്‍ന്നത്.

 അന്വേഷണം

അന്വേഷണം

സക്കീര്‍ ഹുസൈനെ കണ്ടെന്ന അഭ്യൂഹം പടര്‍ന്നതോടെ സിറ്റി ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തിരച്ചില്‍ നടന്നു.

 കൂട്ടുപ്രതികള്‍

കൂട്ടുപ്രതികള്‍

കേസിലെ കൂട്ടുപ്രതികളായ കറുകപ്പിള്ളി സിദ്ദീഖ്, കോതാടത്ത് ഫൈസല്‍ എന്നിവരുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും.

തിരച്ചില്‍

തിരച്ചില്‍

പ്രതി ജില്ല വിട്ടെന്ന് ആവര്‍ത്തിക്കുമ്പോഴാണു നാലുദിവസത്തിനുശേഷവും സക്കീര്‍ ഹുസൈന്റെ പ്രവര്‍ത്തന മേഖലയില്‍ തന്നെ പോലീസിന് തിരച്ചില്‍ നടത്തേണ്ടി വരുന്നത്.

English summary
CPM area secretary Sakir Hussain still roaming free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X