മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചു-ഗൗരിയമ്മ
തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തനിക്ക് ക്ഷണം ലഭിച്ചുവെന്ന് ജെഎസ്എസ് നേതാവ് ഗൗരിയമ്മ. ഒരു കാലത്ത് സിപിഎമ്മിന്റെ അനിഷേധ്യ നേതാവായിരുന്ന ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ജെഎസ്എസ് രൂപീകരിച്ച് ഇത്ര നാളും യുഡിഎഫിനൊപ്പം ആയിരുന്നു. എന്നാല്‍ അടുത്തിടെ ഗൗരിയമ്മയും സിപിഎമ്മും തമ്മില്‍ അടുത്ത് വരികയാണ്.
2011 ലെ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തനിക്ക് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണം ലഭിച്ചു എന്നാണ് ഗൗരിയമ്മ പറഞ്ഞത്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഉത്തരം നല്‍കാമെന്ന് മറുപടിയും പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം വിശദീകരിക്കണം എന്നും ഗൗരിയമ്മ ആവശ്യപ്പെട്ടിരുന്നുവത്രെ.

ജെഎസ്എസിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. തന്റെ പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ഗൗരിയമ്മ സിപിഎമ്മിനെ അറിയിച്ചിരുന്നു.
യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗൗരിയമ്മ സമ്മേളനത്തില്‍ ഉന്നയിച്ചത്. കേന്ദ്ര മന്ത്രിമാരും ആലപ്പുഴക്കാരും ആയ വയലാര്‍ രവിയും കെസി വേണുഗോപാലും തന്നെ തോല്പിക്കാന് ശ്രമിച്ചതായി ഗൗരിയമ്മ അരോപിച്ചു. വിജയ സാധ്യതയില്ലാത്ത സീറ്റുകളാണ് യുഡിഎഫ് നല്‍കിയത്. കുടിയാന്മാരെപ്പോലെയാണ് യുഡിഫ് ജെഎസ്എസിനെ കാണുന്നത്. മുന്നണി വിടുന്ന കാര്യം പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയും ഗൗരിയമ്മ രൂക്ഷമായ ഭാഷയില്‍ ആണ് സംസാരിച്ചത്. സര്‍ക്കാരും മുഖ്യമന്ത്രിയും ജനങ്ങളില്‍ നിന്ന് അകന്നുപോവുകയാണെന്നും ഗൗരിയമ്മ പറഞ്ഞു.
പാര്‍ട്ടി യുഡിഎഫ് വിടണമെന്ന് ജില്ലാ സമ്മേളനം പ്രമേയം പാസാക്കി. ജനുവരി 26 ന് ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications