കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചു-ഗൗരിയമ്മ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തനിക്ക് ക്ഷണം ലഭിച്ചുവെന്ന് ജെഎസ്എസ് നേതാവ് ഗൗരിയമ്മ. ഒരു കാലത്ത് സിപിഎമ്മിന്റെ അനിഷേധ്യ നേതാവായിരുന്ന ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ജെഎസ്എസ് രൂപീകരിച്ച് ഇത്ര നാളും യുഡിഎഫിനൊപ്പം ആയിരുന്നു. എന്നാല്‍ അടുത്തിടെ ഗൗരിയമ്മയും സിപിഎമ്മും തമ്മില്‍ അടുത്ത് വരികയാണ്.

2011 ലെ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തനിക്ക് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണം ലഭിച്ചു എന്നാണ് ഗൗരിയമ്മ പറഞ്ഞത്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഉത്തരം നല്‍കാമെന്ന് മറുപടിയും പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം വിശദീകരിക്കണം എന്നും ഗൗരിയമ്മ ആവശ്യപ്പെട്ടിരുന്നുവത്രെ.

Gowri Amma

ജെഎസ്എസിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. തന്റെ പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ഗൗരിയമ്മ സിപിഎമ്മിനെ അറിയിച്ചിരുന്നു.

യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗൗരിയമ്മ സമ്മേളനത്തില്‍ ഉന്നയിച്ചത്. കേന്ദ്ര മന്ത്രിമാരും ആലപ്പുഴക്കാരും ആയ വയലാര്‍ രവിയും കെസി വേണുഗോപാലും തന്നെ തോല്‍പിക്കാന്‍ ശ്രമിച്ചതായി ഗൗരിയമ്മ അരോപിച്ചു. വിജയ സാധ്യതയില്ലാത്ത സീറ്റുകളാണ് യുഡിഎഫ് നല്‍കിയത്. കുടിയാന്മാരെപ്പോലെയാണ് യുഡിഫ് ജെഎസ്എസിനെ കാണുന്നത്. മുന്നണി വിടുന്ന കാര്യം പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും ഗൗരിയമ്മ രൂക്ഷമായ ഭാഷയില്‍ ആണ് സംസാരിച്ചത്. സര്‍ക്കാരും മുഖ്യമന്ത്രിയും ജനങ്ങളില്‍ നിന്ന് അകന്നുപോവുകയാണെന്നും ഗൗരിയമ്മ പറഞ്ഞു.

പാര്‍ട്ടി യുഡിഎഫ് വിടണമെന്ന് ജില്ലാ സമ്മേളനം പ്രമേയം പാസാക്കി. ജനുവരി 26 ന് ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

English summary
CPM asked me to be their CM candidate, says Gowri Amma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X