ഏഷ്യാനെറ്റ് സംഘത്തിനെതിരെ സിപിഎം അക്രമം
കോഴിക്കോട്: എകെജിയുടേയും ഇഎംഎസ് സ്മരണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എഷ്യാനെറ്റ് സംഘത്തിനെതിരെ ആക്രമണം. സിപിഎം പ്രവര്‍ത്തകരാണ് ആക്രമത്തിനു പിന്നില്‍. റിപ്പോര്‍ട്ടര്‍ അനുമോദിനും ക്യാമറാമാന്‍ അരവിന്ദിനും പരിക്കേറ്റു.
പിറണായി വിജയന്‍ സദസ് വിട്ടതിനു ശേഷം സദസിലുണ്ടായിരുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും മര്‍ദ്ദനമേറ്റത്. ക്യാമറ പിടിച്ചു വാങ്ങി നശിപ്പിക്കാനും ശ്രമമുണ്ടായി. അരവിന്ദന്റെ തലയ്ക്കും അനുമോദിന്റെ ശരീരത്തിലും മര്‍ദ്ദനമേറ്റിട്ടുണ്ട്.

എട്ടു മണിയോടെ പിണറായി വിജയന്റെ പ്രസംഗം തീര്‍ന്നിരുന്നു. പിണറായി വേദി വിട്ടിറങ്ങുന്ന കുറച്ച് ദൃശ്യങ്ങള്‍ എടുക്കുമ്പോള്‍ കാലികസേരകള്‍ എടുക്കുന്നോ എന്ന് ചോദിച്ച് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൂടുതല്‍പേര്‍ വന്ന് മര്‍ദ്ദിച്ചുവെന്ന് അരവിന്ദന്‍ പറയുന്നു.
പോലീസിന്റെ സഹായത്തോടെയായിരുന്നു അനുമോദും അരവിന്ദും അവിടെ നിന്നും പുറത്തു കടന്നത്. സംഭവത്തില്‍ അന്വേഷിക്കാമെന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണം മാത്രമാണ് സിപിഎം നേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അരവിന്ദനെയും അനുമോദിനെയും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications