കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; പ്രകോപിതരായ സിപിഎം വീട് വളഞ്ഞു

  • By Desk
Google Oneindia Malayalam News

നിലേശ്വരം: അണികളാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തി. അവര്‍ പാര്‍ട്ടി വിടുന്നത് നേതൃത്വത്തിന് ഒരുകാലത്തും സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. പാര്‍ട്ടി വിടുന്നതിന്റെ പേരില്‍ കൊലപാതകങ്ങള്‍ വരെ നടന്ന ചരിത്രം കേരളത്തിലുണ്ട്.

ഒന്നും രണ്ടും പ്രവര്‍ത്തകര്‍ പാര്‍ട്ടിമാറിപ്പോയാല്‍തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന കേരളത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒരുമിച്ച് എതിര്‍പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഉണ്ടാവുന്ന പുകിലുകള്‍ എന്തൊക്കെയാണെന്ന് ഊഹിക്കാവുന്നതേയുള്ളു. പ്രവര്‍ത്തകര്‍ കൂട്ടമായി കോണ്‍ഗ്രസ്സിലെത്തിയതോടെ ഇപ്പോള്‍ പ്രകോപിതരായിരിക്കുന്നത് സിപിഎം പ്രവര്‍ത്തകരാണ്. നേതാക്കളുടെ പിന്തണയില്‍ കോണ്‍ഗ്രസ് മണ്ഡലം അധ്യക്ഷന്‍റെ വീട് വളഞ്ഞ് ഭീഷണി മുഴക്കിയിരിക്കുകയാണ് കാസര്‍കോട്ടെ സിപിഎം.

വലിയ കോട്ടം

വലിയ കോട്ടം

മറ്റുപാര്‍ട്ടികളില്‍ നിന്ന് അണികള്‍ കൊഴിഞ്ഞു പോവുന്നതിനേക്കാള്‍ ശ്രദ്ധ സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂടുമാറുമ്പോള്‍ കിട്ടാറുണ്ട്. സിപിഎമ്മിന്റെ കേഡര്‍ രീതിക്കും സംഘടനാശക്തിക്കുമുള്ള വലിയ കോട്ടം തന്നെയായിരിക്കും പ്രവര്‍ത്തകര്‍ കൂടുമാറുന്നത്. അത് കൊണ്ട് തന്നെ ഈ അവസരത്തില്‍ മറ്റുപാര്‍ട്ടിക്കാരേക്കാള്‍ കൂടുതല്‍ സിപിഎം പ്രകോപിതരാകും.

സ്വീകരണം

സ്വീകരണം

കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് കരിന്തളത്ത് സിപിഎം വിട്ട് വന്ന പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് സ്വീകരണം നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ വെച്ചായിരുന്നു സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കിയത്.

പ്രകോപിതരായ സിപിഎം

പ്രകോപിതരായ സിപിഎം

സിപിഎം ശക്തികേന്ദ്രമായി പ്രദേശത്ത് നിന്ന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീട് വളഞ്ഞതായി പരാതി ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.

കിനാനൂര്‍ കരിന്തളം

കിനാനൂര്‍ കരിന്തളം

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് 150 ഓളം സിപിഎം പ്രവര്‍ത്തകര്‍ മണ്ഡലം പ്രസിഡന്റ് ഉമേശന്‍ വേളൂരിന്റെ വീട് വളഞ്ഞത്. നേതാക്കളുടെ നേതൃത്വത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ കിനാനൂര്‍ കരിന്തളം മണ്ഡലം പ്രസിഡന്റിന്റെ വീട് വളഞ്ഞതെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പരാതിപ്പെടുന്നു.

നാലുപേര്‍

നാലുപേര്‍

നാലുപേര്‍ മാത്രമാണ് വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നേതാക്കളുടെ നേതൃത്വത്തില്‍ വീട് വളഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ നാല് പേരെ മാത്രം വീട്ടിലേക്ക് വിടുകയായിരുന്നെന്ന് മണ്ഡലം പ്രസിഡന്റ് ഉമേശന്‍ വേളൂര്‍ അഭിപ്രായപ്പെട്ടു. പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷ സാധ്യത

സംഘര്‍ഷ സാധ്യത

വീട് വളഞ്ഞ് തിരിച്ചു പോകുന്നതിന് ശേഷം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ കൊടിമരങ്ങളും തോരണങ്ങളും പ്യാപകമായി നശിപ്പിച്ചതായും കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കരിന്തളത്ത് പോലീസ് സുരക്ഷ ശക്തമാക്കി.

സിപിഎം രംഗത്ത്

സിപിഎം രംഗത്ത്

അതേസമയം കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. കരിന്തളം കോളേജിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ചത് നേതാവ് ഏറ്റു പറയുന്ന പ്രസംഗം പുറത്തായതിന്റെ ജാള്യത മറക്കാനാണ് കോണ്‍ഗ്രസ് വ്യാജ പ്രചാരണം നടത്തിയതെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി മോഹന്‍ പറഞ്ഞു.

കണ്ണൂരില്‍

കണ്ണൂരില്‍

സിപിഎം വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന പൂക്കോത്ത് സിറാജിന്റെ വാഹനത്തിന്റെ കഴിഞ്ഞ ആഴ്ച്ച കണ്ണൂരില്‍ ആക്രമം ഉണ്ടായിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ലീഗ് ആരോപിക്കുന്നത്. സിപിഎം വിട്ട് ലീഗില്‍ ചേര്‍ന്ന സിറാജ് പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ 11 ആം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തിരുന്നു.

English summary
cpm attack congress in kasargode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X