Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എപിഐ പ്രവര്‍ത്തകന്റെ വീടിനും ഓട്ടോറിക്ഷക്കും നേരെ ആക്രമണം

വടകര: ആര്‍എംപിഐ സിപിഎം സംഘര്‍ഷം നിലനിന്നിരുന്ന ഒഞ്ചിയം മേഖലയില്‍ രണ്ടു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും ആക്രമണം. ആര്‍എംപിഐ പ്രവര്‍ത്തകനായ ചോറോട് പഞ്ചായത്തിലെ കുരിക്കിലാട് ക്രാഷ് മുക്കിലെ വടക്കെ ചാമക്കണ്ടി പ്രകാശന്റെ വീടിനും വാഹനത്തിനും നേരെയാണ് അക്രമണം ഉണ്ടായത്.

വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. പ്രകാശന്റെ കെഎല്‍ 18 സി 9742 നമ്പര്‍ ഓട്ടോറിക്ഷ അക്രമികള്‍ പൂര്‍ണമായും കുത്തിക്കീറി നശിപ്പിച്ചു. വീടിന്റെ ജനല്‍ചില്ലുകളും തകര്‍ത്തിട്ടുണ്ട്. വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെ അക്രമികള്‍ ഓടി മറയുകയായിരുന്നു. കാറിലും ബൈക്കുകളിലുമായി വന്നവരാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

attack

പൊതുവെ ശാന്തമായ ചോറോട് മേഖലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സിപിഎം ശ്രമമാണ് കാണുന്നതെന്ന് ആര്‍എംപിഐ നേതാക്കള്‍ കുറ്റപ്പെടുത്തി. ഓര്‍ക്കാട്ടേരിയില്‍ വീടുകളും വാഹനങ്ങളും തകര്‍ക്കുകയും കട കൊള്ളയടിക്കുകയും ചെയ്തിട്ടും ഒരാളെ പോലും പിടികൂടാത്ത പൊലിസിന്റെ നിഷ്‌ക്രിയത്വമാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നേതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+