കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി സി പി എമ്മുകാര്‍ വെട്ടിമാറ്റി?
കണ്ണൂര്‍: ആര്‍ എസ് എസ്സ് പ്രവര്‍ത്തകന്റെ കൈപ്പത്തി സി പിഎമ്മുകാര്‍ വെട്ടിമാറ്റി. കണ്ണൂര്‍ പിണറായില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ബസ്സ് ക്ലീനറായ പിണറായി പാണ്ഡ്യാല മുക്ക് സ്വദേശി റൈജേഷിന്റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്.
യാതൊരു പ്രകോപനവും കൂടാതെ ബൈക്കിലെത്തിയ ഏഴംഗ സംഘം വെട്ടുകയായിരുന്നു. സംഭവത്തില്‍ കൂത്തുപ്പറമ്പ് പോലിസ് കേസെടുത്തു.വലവത് കൈ മുട്ടിന് താഴെയായി വെട്ടിമാറ്റുകയായിരുന്നു.

ഇടത് കൈക്കും ദേഹത്തും നിസ്സാര പരിക്കേറ്റിറ്റുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അയല്‍വാസിയാണ് റൈജേഷ്.
പരിക്കേറ്റ റൈജേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ്യയ്ക്ക് വിധേയമാക്കും.












Click it and Unblock the Notifications