കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി വിലക്കിയ പരിപാടിയില്‍ വിഎസ് പങ്കെടുത്തു

  • By Gokul
Google Oneindia Malayalam News

മാന്നാര്‍: സിപിഎം സംസ്ഥാന നേതൃത്വവുമായി അസ്വാരസ്യത്തില്‍ കഴിയുന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി വിലക്കിയ പരിപാടിയില്‍ പങ്കെടുത്തു. ഞായറാഴ്ച ആലപ്പുഴയില്‍ നടന്ന സി.പി.എം. അനുകൂല സംഘടനയായ ദേശാഭിമാനി സ്വയംസഹായ സംഘത്തിന്റെ പരിപാടിയിലാണ് വിഎസ് പങ്കെടുത്തുത്.

രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കുന്നതിനും നിര്‍ധനയായ വനിതയ്ക്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനത്തിനും വേണ്ടിയാണ് ദേശാഭിമാനി സ്വയംസഹായ സംഘ മാന്നാര്‍ സ്‌റ്റോര്‍ ജങ്ഷനു സമീപം പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ശനിയാഴ്ച വൈകിട്ട് സിപിഎം ജില്ലാ കമ്മറ്റി പരിപാടിയില്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

vs-achuthanandan

ഈ വിലക്ക് ലംഘിച്ചാണ് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിക്ക് വിഎസ് എത്തിയത്. രക്തസാക്ഷി കുടുംബങ്ങളെ സ്വയംസഹായ സംഘമല്ല പാര്‍ട്ടിയാണ് ആദരിക്കേണ്ടതെന്നായിരുന്നു ജില്ലാ കമ്മറ്റിയുടെ തീരുമാനം. എന്നാല്‍, പരിപാടിക്ക് നേരത്തെ തന്നെ പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നതായി സംഘം ഭാരവാഹികള്‍ പറയുന്നു.

പാര്‍ട്ടി അഗംങ്ങളുള്ള സ്വയംസഹായ സംഘത്തിന്റെ പരിപാടിക്ക് സിപിഎം ജില്ലാ കമ്മറ്റി പൊടുന്നനെ വിലക്കേര്‍പ്പെടുത്താനുണ്ടായ കാരണം വ്യക്തമല്ല. വിഎസ് പരിപാടിയില്‍ പങ്കെടുക്കുന്നതുകൊണ്ടാണ് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ.ദേവകുമാര്‍, എം. സുരേന്ദ്രന്‍, രാഘവന്‍ എന്നിവര്‍ മാന്നാറിലെത്തി പരിപാടി വിലക്കിയതെന്നും ആക്ഷേപമുണ്ട്.

English summary
CPM ban; VS Achuthanandan attends event in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X