സിപിഎം ബീഫ് ഫെസ്റ്റ് നടത്തി....തൊട്ടടുത്ത ദിവസം ബിജെപി ചെയ്തത്!! ദുരന്തം തന്നെ!!

  • By: Sooraj
Subscribe to Oneindia Malayalam

മുതുകുളം: കന്നുകാലി കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് സിപിഎം ബീഫ് ഫെസ്റ്റ് നടത്തിയ സ്ഥലത്തു ബിജെപിക്കാര്‍ ചാണകവെള്ളം തളിച്ച് പാല്‍പ്പായസ വിതരണം നടത്തി. ആലപ്പുഴ ജില്ലയിലെ മുതുകുളത്താണ് സംഭവം നടന്നത്.

1

ഞായറാഴ്ച വൈകീട്ട് മുതുകുളം ലോക്കല്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരേ ഹൈസ്‌കൂള്‍ ജംക്ഷനില്‍ ബീഫ് ഫെസ്റ്റും പൊതു സമ്മേളനവും നടത്തിയിരുന്നു. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയംഗം എം സത്യപാലനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.

2

സിപിഎമ്മിന്റെ പ്രതിഷേധം നടന്ന തൊട്ടടുത്ത ദിവസം തന്നെ ബിജെപി രംഗത്തുവന്നു. ഹൈസ്‌കൂള്‍ ജംക്ഷനില്‍ വച്ചു തന്നെ ബിജെപിക്കാര്‍ പാല്‍പ്പായസ വിതരണം നടത്തുകയായിരുന്നു. ഇതോടൊപ്പം പ്രകടനവും നടത്തി. തുടക്കം മുതല്‍ ഒടുക്കം വരെ ചാണകവെള്ളം തൡച്ചായിരുന്നു ബിജെപിക്കാരുടെ പ്രകടനം.

English summary
CP,M beef fest in alappuzha
Please Wait while comments are loading...