കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ പിന്‍മാറ്റത്തിന് പിന്നില്‍ സിപിഎം.... മുകേഷിനെയും ഗണേഷിനെയും രക്ഷിക്കാന്‍ നേരിട്ടിറങ്ങി!!

ദിലീപിന്റെ പിന്‍മാറ്റത്തിന് പിന്നില്‍ സിപിഎം

Google Oneindia Malayalam News

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കം വലിയ കോലാഹലങ്ങളുണ്ടാക്കിയിരുന്നു. ഇതുവരെ അതുകൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടുമില്ല. കഴിഞ്ഞ ദിവസം അമ്മ തീരുമാനം പ്രഖ്യാപിച്ചെങ്കിലും താന്‍ സംഘടയിലേക്കില്ലെന്ന് ദിലീപ് തുറന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. അമ്മയിലെ തീരുമാനത്തോടെ സിപിഎമ്മും സര്‍ക്കാരും വരെ ഈ വിഷയത്തില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ദിലീപ് കത്ത് നല്‍കിയതിന് പിന്നില്‍ സിപിഎമ്മിന്റെ ഇടപെടല്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ഇടതുപ്രതിനിധികള്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ പാര്‍ട്ടിയും സര്‍ക്കാരും കുടുങ്ങാതിരിക്കാനാണ് ഇടപെടല്‍ നടത്തിയത്. ഇതിനായി ഗണേഷ്, മുകേഷ്, ഇന്നസെന്റ് എന്നിവരുടെ ഇടപെടലും ഉണ്ടായെന്നാണ് സൂചന. അതേസമയം നിലവില്‍ അമ്മയിലെ പ്രശ്‌നത്തില്‍ ഇടപെടാനാവില്ലെന്ന് സിപിഎം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപ്രതിനിധികളോട് വിഷയത്തില്‍ നിന്ന് മാറിനില്‍ക്കാനും പാര്‍ട്ടി ആവശ്യപ്പെടില്ല.

കൈവിട്ട കളി വേണ്ട...

കൈവിട്ട കളി വേണ്ട...

നടിയെ ആക്രമിച്ച കേസില്‍ പ്രതിക്കൂട്ടിലായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം കൈവിട്ട കളിയാവുമെന്ന ബോധ്യത്തില്‍ നിന്നാണ് സിപിഎം ഈ വിഷയത്തില്‍ ഇടപെട്ടത്. ഇതോടെ കുറ്റവിമുക്തനാവും വരെ താന്‍ അമ്മയിലേക്ക് ഇല്ലെന്ന് ദിലീപിന് പ്രഖ്യാപിക്കേണ്ടി വന്നു. അതേസമയം ദിലീപ് കത്ത് നല്‍കിയതോടെ അമ്മയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിട്ടുണ്ട്. തല്‍ക്കാലത്തേക്ക് അമ്മയിലെ പ്രതിസന്ധി ഒഴിവാക്കാനും ഇത് വഴി സാധിച്ചു. വിഷയം തങ്ങള്‍ക്ക് പ്രതികൂലമാകാതിരിക്കാനാണ് സിപിഎം നേരത്തെ തന്നെ കളത്തിലിറങ്ങിയത്.

മന്ത്രിമാര്‍ നേരിട്ടിറങ്ങി

മന്ത്രിമാര്‍ നേരിട്ടിറങ്ങി

വിഷയം ഒതുക്കി തീര്‍ക്കാന്‍ മന്ത്രിമാരും സിപിഎം നേതാക്കളും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ രാഷ്ട്രീയ മനസിലാക്കാന്‍ കോണ്‍ഗ്രസിന് ബിന്ദുകൃഷ്ണയുടെ ഇടപെടല്‍ വേണ്ടി വരികയും ചെയ്തു. ഇടതുപക്ഷത്തിന്റെ മൂന്ന് ജനപ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നത് എല്‍ഡിഎഫിനെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടെയാണ് രഹസ്യമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിപിഎം ഇടപെട്ടത്. തീരുമാനത്തിന്റെ ഭാഗമായിരുന്ന ജനപത്രിനിധികളെ കൊണ്ട് തന്നെ സമ്മര്‍ദം ചെലുത്തിയാണ് ദീലിപിനെ കൊണ്ട് അമ്മയിലേക്ക് ഇല്ലെന്ന കത്ത് കൊടുപ്പിച്ചത്. ഇതോടെ സര്‍ക്കാരും കൂടിയാണ് രക്ഷപ്പെട്ടിരിക്കുന്നത്.

മുന്‍കൂട്ടി മനസിലാക്കി

മുന്‍കൂട്ടി മനസിലാക്കി

മുകേഷ്, ഗണേഷ് കുമാര്‍, ഇന്നസെന്റ് എന്നിവരുടെ നിലപാടുകള്‍ സിപിഎമ്മിന് വലിയ തിരിച്ചടിയാവുമെന്ന് പാര്‍ട്ടി ആദ്യദിവസത്തെ പ്രതികരണങ്ങളില്‍ നിന്ന് തന്നെ മനസിലാക്കിയിരുന്നു. അതുകൊണ്ട് വിഷയത്തില്‍ നേരത്തെ തന്നെ ഇടപെടാനായി. വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ അത് സര്‍ക്കാരിന് തന്നെ തിരിച്ചടിയായി മാറുമായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എംസി ജോസഫൈന്‍ അമ്മയ്‌ക്കെതിരെ ആഞ്ഞടിക്കുകയും ഇതിന്റെ പേരില്‍ രാജിവച്ച നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ വിഷയം കൈവിട്ട് പോവുകയായിരുന്നു. തൊട്ടുപിന്നാലെ ജി സുധാകരനും മേഴ്‌സിക്കുട്ടി അമ്മയും കൈ ശൈലജയും കൂടി എത്തിയതോടെ പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ പങ്കില്ലെന്ന് തെളിയിക്കാന്‍ സിപിഎമ്മിന് സാധിച്ചു.

പ്രഖ്യാപിത നയത്തിന് എതിരാണ്

പ്രഖ്യാപിത നയത്തിന് എതിരാണ്

ഇടതു പ്രതിനിധികളുടെ നിലപാട് മുന്നണിയുടെ പ്രഖ്യാപിത നയത്തിന് എതിരാണെന്ന് കാണിക്കാനാണ് സിപിഎം പിന്നീട് ശ്രമിച്ചത്. ഇതോടെ അമ്മയില്‍ ഈ മൂന്ന് പ്രതിനിധികളും എടുത്ത തീരുമാനം അവരുടേത് മാത്രമാണ് എന്ന് വരുത്താനും സാധിച്ചു. ഇതിന് ശേഷമാണ് ഇവരെ കൊണ്ട് ദിലീപിനെ വരുതിക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമിച്ചത്. പക്ഷേ ഈ വിഷയത്തിന്റെ ഗൗരവം കോണ്‍ഗ്രസിനും യുഡിഎഫിനും മനസിലായില്ല. പിടി തോമസ് ഒഴികെയുള്ള ഒരു നേതാവും ഈ വിഷയത്തില്‍ രംഗത്തുവന്നില്ല. എന്തിനേറെ പറയുന്നു പിടി തോമസ് പ്രതികരിച്ചിട്ടും അതിന്റെ നേട്ടം കോണ്‍ഗ്രസിന് സ്വന്തമാക്കാനും സാധിച്ചില്ല.

സുധീരന് മനസിലായി

സുധീരന് മനസിലായി

കോണ്‍ഗ്രസ് ദിലീപിന്റെ വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതില്‍ തീര്‍ത്തും പരാജയമായിരുന്നു. സുധീരന് കാര്യം മനസിലായതോടെയാണ് ഇതിനെതിരെ രംഗത്ത് വന്നത്. പക്ഷേ കെപിസിസി നേതൃത്വം അപ്പോഴും പ്രതികരിച്ചിരുന്നില്ല. കെപിസിസി ഭാരവാഹി യോഗത്തില്‍ ബിന്ദു കൃഷ്ണ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയപ്പോഴാണ് കോണ്‍ഗ്രസിന് ഇക്കാര്യം മനസിലായത്. സ്ത്രീപ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ഒട്ടും ഗുണകരമല്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് രമേശ് ചെന്നിത്തല പ്രതികരണവുമായി രംഗത്തുവന്നത്. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്ന് പോയിരുന്നു.

മോഹന്‍ലാല്‍ എത്തിയ ശേഷം ചര്‍ച്ച

മോഹന്‍ലാല്‍ എത്തിയ ശേഷം ചര്‍ച്ച

ഇപ്പോഴുണ്ടായ സംഭവങ്ങള്‍ മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ചര്‍ച്ച ചെയ്യുമെന്നാണ് അമ്മ വ്യക്തമാക്കിയത്. ഡബ്ല്യുസിസിയുമായി ചര്‍ച്ചയും ഉണ്ടാവും. ഇതിനിടെ ഫെഫ്കയുടെ യോഗവും ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. ദിലീപിനെ തിരിച്ചെടുക്കുന്നത് പുനപരിശോധിക്കണെന്നും എക്‌സിക്യൂട്ടീവ് വിളിക്കണമെന്നും ആവശ്യപ്പെട്ട് രേവതി ഉള്‍പ്പെടെയുള്ള മൂന്ന് നടിമാര്‍ കത്ത് നല്‍കിയതോടെയാണ് അമ്മ സമ്മര്‍ദത്തിലായത്. സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിടാന്‍ ശ്രമിച്ച അമ്മയ്ക്ക് ദിലീപ് ഇന്നലെ കത്തയിച്ചിരുന്നു. ഇതും മോഹന്‍ലാല്‍ വന്ന ശേഷം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Recommended Video

cmsvideo
'ഇനി ലാലേട്ടന്റെ കോലം കത്തിച്ച AIYF കാരോട് രണ്ടു വാക്ക്' ശെരിയല്ലേ സഖാവേ ഇത്
ഗണേഷിനെയും മുകേഷിനെയും തള്ളിപ്പറയില്ല

ഗണേഷിനെയും മുകേഷിനെയും തള്ളിപ്പറയില്ല

നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സംഘടനയിലെ ഇടത് എംഎല്‍എമാരെ സിപിഎം തള്ളിപ്പറയില്ല. ഇടത് എംഎല്‍എമാര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പാര്‍ട്ടി വിശദീകരിച്ചു. മുകേഷില്‍ നിന്നും ഗണേഷില്‍ നിന്നും വിശദീകരണം തേടേണ്ടതില്ലെന്നാണ് പാര്‍ട്ടി സെക്രട്ടേറിയേറ്റിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങും മുമ്പ് ദിലീപിനെ തിരിച്ചെടുത്തതില്‍ ഇടത് ജനപ്രതിനിധികള്‍ മൗനം തുടരുന്നതിനെതിരെ വ്യാപക വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്ന് മുകേഷും ഗണേഷ് കുമാറും പറഞ്ഞിരുന്നു. ഇന്നസെന്റും ഇതേ നിലപാടാണ് സ്വീകരിച്ചത്.

'മഞ്ജുവാര്യരും ദിലീപും ഒന്നിച്ചു'; അവരിപ്പോള്‍ ഇരയുടെ പക്ഷത്തല്ല പ്രതിയുടെ പക്ഷത്താണെന്ന് നടന്‍'മഞ്ജുവാര്യരും ദിലീപും ഒന്നിച്ചു'; അവരിപ്പോള്‍ ഇരയുടെ പക്ഷത്തല്ല പ്രതിയുടെ പക്ഷത്താണെന്ന് നടന്‍

പൃഥ്വിരാജിനെ കൊട്ടി വിനയന്‍! താര രാജാവിന്‍റെ ഡേറ്റ് കിട്ടാന്‍ നിലപാട് മാറ്റി?പൃഥ്വിരാജിനെ കൊട്ടി വിനയന്‍! താര രാജാവിന്‍റെ ഡേറ്റ് കിട്ടാന്‍ നിലപാട് മാറ്റി?

English summary
cpm behind dileep letter to amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X