കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

51 വെട്ട് മാഞ്ഞില്ല, സിപിഎം വീണ്ടും പെട്ടു, മനോജ് വധം വഴിത്തിരിവില്‍

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്ന് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. മനോജിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു.

മനോജിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപണം ഉയര്‍ന്നെങ്കിലും അങ്ങനെ പറയാന്‍ കഴിയില്ലെന്നായിരുന്നു ആദ്യം അന്വേഷണ സംഘത്തലവന്‍ എഡിജിപി എസ് അനന്തകുമാറിന്റെ നിലപാട്. ക്രൈംബ്രാഞ്ച് കോടതയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് ഒദ്യോഗികമായി സ്ഥിരീകരിയ്ക്കുന്നു. കീഴടങ്ങിയ വിക്രമനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് തുടങ്ങി.

Manoj

രാഷ്ട്രീയ വിരോധം കാരണം വിക്രമനുള്‍പ്പട്ടെ സിപിഎം പ്രവര്‍ത്തകര്‍ മനോജിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് കസ്റ്റഡി അപേക്ഷയിലുള്ളത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് വിക്രമനെ ചോദ്യം ചെയ്യലിന് വിധേയനാത്തിയത്. ടിപി വധക്കേസില്‍ ഉള്‍പ്പടെ സിപിഎം പ്രതികള്‍ക്കു വേണ്ടി ഹാജരായ അഡ്വക്കേറ്റ് കെ വിശ്‌നാഥനാണ് വിക്രമനുവേണ്ടി കോടതിയില്‍ ഹാജരായത്.

English summary
CPM behind the Murder of RSS Leader in Kannur: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X