India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരള മോഡല്‍ ദേശിയ മോഡല്‍ അല്ല' : ബംഗാള്‍ സിപിഎം ഘടകം

Google Oneindia Malayalam News

കണ്ണൂര്‍ : ദേശിയ മാതൃകയായി കേരള മോഡലിനെ കണക്കാക്കാന്‍ സാധിക്കില്ലെന്ന് ബംഗാള്‍ സിപിഎം. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങളിലാണ് നിലനില്‍ക്കുന്നതെന്നും ചില കാര്യങ്ങളില്‍ മാത്രമാണ് കേന്ദ്ര നയങ്ങള്‍ക്ക് ബദലെന്നും സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പാര്‍ട്ടിക്ക് അറിയാം. ഗതാഗത സംവിധാനങ്ങളില്‍ പ്രതിസന്ധികള്‍ നിലവിലുണ്ടെന്നും കെ റെയിലില്‍ കേരള സര്‍ക്കാരും പാര്‍ട്ടിയുമാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസുമായി നിലവില്‍ സ്വീകരിച്ചിരിക്കുന്നത് താല്‍ക്കാലിക കൂട്ടുകെട്ട് മാത്രമാണ്. ബംഗാളില്‍ സിപിഎമ്മിന് തിരച്ചുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പങ്കുവെച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം അനുസരിച്ചാകും ഇനി മുന്നോട്ടുള്ള പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ പല നയങ്ങളും ബിജെപിക്ക് എതിരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. മുമ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയവരുമായി സിപിഎം സഖ്യമുണ്ടാക്കില്ലെന്നും കേന്ദ്ര ഏജന്‍സികളുമായി വിധേയപ്പെടുന്നവരോും സഖ്യത്തിന് ശ്രമിക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1

അതേ സമയം ദേശിയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുകയും ചെയ്തു. വോട്ടെടുപ്പില്‍ ചില അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും പ്രമേയം പാസായി. തെരഞ്ഞെടുപ്പ് സമയത്ത് സഖ്യങ്ങളുമായി ബന്ധപ്പെട്ട് തീരുമാനിക്കാമെന്നും സമ്മേളനത്തില്‍ ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസ് ഇല്ലാത്ത ദേശിയ ബദല്‍ എന്ന ആശയം സാധ്യമാകില്ലെന്നായിരുന്നു ബംഗാള്‍ ഘടകം സ്വീകരിച്ച നിലപാട്. എന്നാല്‍ ഇതിന് വിരുദ്ധമായ ഒരു നടപടി സ്വീകരിക്കുകയായിരുന്നു. കേരള ഘടകമായിരുന്നു കോണ്‍ഗ്രസുമായുള്ള സഖ്യം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

2

കോണ്‍ഗ്രസുമായുള്ള സഖ്യം വേണ്ടെന്ന് പല സിപിഎം സംസ്ഥാന ഘടകങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. തമിഴ്നാട്, അസം മാതൃകയില്‍ പ്രാദേശിക സഖ്യങ്ങളുടെ ഭാഗമാകാം. കോണ്‍ഗ്രസ് സാമ്പത്തിക നയം തിരുത്താന്‍ തയ്യാറാകണമെന്നും ഉദാരവത്ക്കരണത്തിലെ നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന ഘടകങ്ങള്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് ആണ് ഒരു മതേതര വിശാല സഖ്യത്തിന്റെ ഭാഗമാകണോയെന്ന് തീരുമാനിക്കേണ്ടതെന്നും നിലപാടുകള്‍ ഉയര്‍ന്നു.

3


സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ഇന്ന് കെ വി തോമസ് പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമൊപ്പമാണ് കെ.വി. തോമസ് വേദി പങ്കിടുക. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിലാണ് സെമിനാര്‍ നടക്കുന്നത്. കെപിസിസിയെയും എഐസിസി നേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത്. അതേ സമയം കോണ്‍ഗ്രസില്‍ കെ വി തോമസിനെതിരെ വലിയ പ്രതിഷേധം ആണ് ഉയരുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് നേതാക്കന്‍മാര്‍ക്ക് ഉള്ളത്. എഐസിസിയും ഈ നിലപാടിനോട് ഒപ്പം തന്നെയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

4


സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകുന്നത് ശരിയല്ല എന്നതായിരുന്നു കെപിസിസിയുടെ വിശദീകരണം. കെ.സുധാകരന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. അതേ സമയം രാജ്യസഭ സീറ്റിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിചയ സമ്പന്നനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് താനെന്നും രാജ്യസഭ സീറ്റിന് താന്‍ അര്‍ഹനാണെന്നുമാണ് കെ വി തോമസ് താരിഖ് അന്‍വറിനെ അറിയിച്ചത്. എന്നാല്‍ ഈ ആവശ്യവും കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് നേതൃത്വവുമായി ഉടച്ചലിലാണ് കെ വി തോമസ്.

കണ്ടറിയണം കോശി താങ്കളുടെ ഭാവി; കെ വി തോമസിനോട് കണ്ണൂര്‍ മേയര്‍കണ്ടറിയണം കോശി താങ്കളുടെ ഭാവി; കെ വി തോമസിനോട് കണ്ണൂര്‍ മേയര്‍

cmsvideo
  പാര്‍ട്ടി കോണ്‍ഗ്രസില്‍ മൈക്കിളപ്പനായി പിണറായി വിജയന്‍, വൈറല്‍
  English summary
  CPM Bengal unit says that Kerala model is not a national model in party congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X