ആര്‍എസ്എസ് ആസ്ഥാനത്തിനു സമീപം ബോംബേറ്, നാലു പേര്‍ക്കു പരിക്കേറ്റു
ബൈക്കിലെത്തിയ രണ്ടു പേരാണ് ബോംബേറ് നടത്തിയത്
നാദാപുരം: കോഴിക്കോട് കല്ലാച്ചിയില്‍ ആര്‍എസ്എസ് ആസ്ഥാനത്തിനു സമീപം ബോംബേറ്. കോര്‍ട്ട് റോഡില്‍ ബൈക്കിലെത്തിയ സംഘം നടത്തിയ ബോംബേറില്‍ നാലു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ മൂന്നു പേരും ബിജെപി പ്രവര്‍ത്തകരാണ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ബിജെപി പ്രവര്‍ത്തകരായ എംഇടി കോളേജിനടുത്തെ ടി പി ബാബു (50), വളയം ബിനീഷ് (40),കല്ലാച്ചി ഇല്ലിയുള്ളതില്‍ സുനി (35) എന്നിവരെക്കൂടാതെ ഇലക്ട്രോണിക് കടയുടമ സുധീറിനുമാണ് (42) പരിക്കുപറ്റിയത്.

ബാബുവിനെയും ബിനീഷിനെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍എസ്എസ് കാര്യാലയത്തിനു സമീപം സംസാരിച്ചു നില്‍ക്കെ ബൈക്കിലെത്തിയ രണ്ടു പേര്‍ ഇവര്‍ക്കെതിരേ ബോംബെറിയുകയാ യിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയില്‍ ബിജെപി-സിപിഎം സംഘര്‍ഷം രൂക്ഷമാണ്. ആര്‍എസ്എസ് സ്തൂപം തകര്‍ത്തതുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.












Click it and Unblock the Notifications