പാലക്കാട് ബിജെപി സിപിഎം സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു
കഴിഞ്ഞ ദിവസം മുക്രോണിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റിരുന്നു. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.
പാലക്കാട്: സിപിഎം ബിജെപി സംഘര്‍ഷം പതിവായ പാലക്കാട്ടെ കഞ്ചിക്കോട്ട് വീണ്ടും അക്രമം. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തനായ ഹില്‍വ്യൂനഗര്‍ സ്വദേശി നന്ദനാ(25)ണ് വെട്ടേറ്റത്. വൈകിട്ട് അഞ്ചരയോടെ ഒരു സംഘം വീടു കയറി ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ നന്ദനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം മുക്രോണിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റിരുന്നു. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. മൂന്നു പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചെന്നും വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചെന്നുമാണ് പ്രവര്‍ത്തകരുടെ പരാതി. പുലര്‍ച്ചെ ബൈക്കിലെത്തിയ ഒരു സംഘമാണ് സൂര്യനഗര്‍ കോപ്പന്‍പുരയില്‍ സതീഷിന്റെ വീട് ആക്രമിച്ചത്.

അതേസമയം, സിപിഎം പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പ്രതിഷേധയോഗം നടത്തി. കഞ്ചിക്കോട്ട് ആശുപത്രി പടിക്കല്‍ പ്രതിഷേധ ധര്‍ണയും നടത്തി. സംഭവത്തില്‍ ഇരുവിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും സിഐ അറിയിച്ചു.
മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തി പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രദേശത്ത് ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications