കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനം സംഘർഷഭരിതം; നേതാക്കളുടെ വീടിന് നേരെയും ബോംബേറ്, ബിജെപിയും സിപിഎമ്മും നേർക്കുനേർ

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തെ തുടർന്നുണ്ടായ ആക്രമണ പരമ്പരകൾ അവസാനിക്കുന്നില്ല. സംസ്ഥാനത്തുടനീളം ബിജെപി-സിപിഎം പ്രവർത്തകർ നേർക്കുനേർ ഏറ്റമുട്ടി. വി മുരളീധരൻ എംപിയുടെയും എ എൻ ഷംസിർ എംഎൽഎയുടെയും വീടുകളുൾപ്പെടെ പത്തിടത്ത് ബോംബേറുണ്ടായി.

വി മുരളീധരൻ എംപിയുടെ തലശ്ശേരി എരഞ്ഞോളി വാടിയിൽ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണം നടക്കുമ്പോൾ എംപിയുടെ സഹോദരിയും ഭർത്താവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷംസീറിന്റെയും മുൻ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ശശിയുടെയും വീടുകൾക്ക് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായത്.

main

കണ്ണൂരിൽ വ്യാപകമായ ആക്രമം തുടരുകയാണ്. തലശ്ശേരിയിലെ സിപിഎം-ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. സംഘർഷ ബാധിത പ്രദേശങ്ങളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ലീവുകളും ഓഫുകളും റദ്ദാക്കി മടങ്ങാൻ പോലീസുകാർക്ക് നിർദ്ദേശം നൽകിയ

കണ്ണൂർ ചെറുതാഴത്ത് ആർഎസ്എസ് കാര്യാലയത്തിന് തീയിട്ടു. കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. മലയൻകീഴ് സ്വകാര്യ സ്കൂളിന്റെ മുറ്റത്ത് നിന്ന് മൂന്ന് ബോംബുകൾ കണ്ടെടുത്തു. നെയ്യാറ്റിൻകരയിലെ സിപിഎം ഓഫീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു.

തിരുവനന്തപുരം, നെടുമങ്ങാട്, വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലുംഅടൂർ, പന്തളം കൊടുമൺ സ്റ്റേഷൻ പരിധിയിലും മൂന്ന് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

കണ്ണൂരിൽ അക്രമ പരമ്പര; സിപിഎം പ്രവർത്തകന് വെട്ടേറ്റു,പി ശശിയുടെയും ഷംസീറിന്റെയും വീടിന് ബോംബെറിഞ്ഞുകണ്ണൂരിൽ അക്രമ പരമ്പര; സിപിഎം പ്രവർത്തകന് വെട്ടേറ്റു,പി ശശിയുടെയും ഷംസീറിന്റെയും വീടിന് ബോംബെറിഞ്ഞു

English summary
cpm-bjp conflict after hartal,, bomb attack against v muraleedharan home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X