കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നയം മാറ്റുന്നു: രഹസ്യമായി മദ്യപിക്കാം, ആരാധനാലയങ്ങളില്‍ പോകുന്നതില്‍ പ്രശ്‌നമില്ല

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: മദ്യപാനത്തിലും ആരാധനാലയങ്ങളില്‍ പോകുന്നതിലുമടക്കം സിപിഎം സ്വീകരിച്ചു വന്ന നയങ്ങളില്‍ മാറ്റംവരുന്നു. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് കൊടിയിറങ്ങിയപ്പോള്‍ മദ്യപാനം, ആരാധനാലയങ്ങളില്‍ പോകുന്നത് എന്നീ കാര്യങ്ങളില്‍ താഴെ തട്ടില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ കഴിയാതെ പോയിരിക്കുകയാണെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ ഖാദറിന് വോട്ട് ചെയ്തില്ലേ? എന്‍ ഷംസുദ്ദീനെ മലര്‍ത്തിയടിച്ച് നൗഷാദ്കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ ഖാദറിന് വോട്ട് ചെയ്തില്ലേ? എന്‍ ഷംസുദ്ദീനെ മലര്‍ത്തിയടിച്ച് നൗഷാദ്

അമിത മദ്യപാനം മൂലം സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെയും മറ്റും തപാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ മദ്യ നിരോധനം പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. രഹസ്യ മദ്യപാനം അനൗദ്യോഗികമായി അംഗീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മദ്യപാനത്തില്‍ കര്‍ശന നിലപാടില്ല

മദ്യപാനത്തില്‍ കര്‍ശന നിലപാടില്ല

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് കൊടിയിറങ്ങിയപ്പോള്‍ താഴെ തട്ടില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ കഴിയാതെ പോയത് അംഗങ്ങളുടെ മദ്യപാന കാര്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അംഗങ്ങളുടെ മദ്യപാനത്തില്‍ പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കര്‍ശനമായ നിരോധനം നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പൂര്‍ണ മദ്യനിരോധം ഇല്ല

പൂര്‍ണ മദ്യനിരോധം ഇല്ല

അമിതമായ മദ്യപാനം മൂലം സാമൂതഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെയും മറ്റും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ മദ്യ നിരോധം പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

രഹസ്യ മദ്യപാനത്തിന് അനൗദ്യോഗിക അംഗീകാരം

രഹസ്യ മദ്യപാനത്തിന് അനൗദ്യോഗിക അംഗീകാരം

രഹസ്യ മദ്യപാനത്തിന് അനൗദ്യോഗിക അംഗീകാരം നല്‍കിക്കൊണ്ടാണ് ബ്രാഞ്ചുകളിലെ അംഗങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇഴകീറിയുള്ള പരിശോധന ഇല്ല

ഇഴകീറിയുള്ള പരിശോധന ഇല്ല

ഇക്കാര്യത്തില്‍ ഇഴകീറിയുളള പരിശോധനകള്‍ക്ക് മുതിരാതെ ഒഴുക്കന്‍ മട്ടിലുള്ള പരിശോധനകളാണ് പലയിടത്തും നടന്നത്. ബ്രാഞ്ചിലെ മദ്യപരുടെ എണ്ണം മാത്രം ചോദ്യാവലിയില്‍ എഴുതി രക്ഷപ്പെടാനാണ് പല ബ്രാഞ്ച് സെക്രട്ടറിമാരും ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ആരാധനാലയങ്ങളില്‍ പോകുന്നതിന്

ആരാധനാലയങ്ങളില്‍ പോകുന്നതിന്

ആരാധനാലയങ്ങളില്‍ അംഗങ്ങള്‍ പോകുന്ന കാര്യത്തിലും പാര്‍ട്ടിക്ക് കര്‍ശന നിലപാടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി അംഗങ്ങളുടെ സാമുദായിക പ്രവര്‍ത്തനങ്ങളും പൂര്‍ണമായി വിലക്കുന്നില്ല.

കടകംപള്ളിയുടെ ഗുരുവായൂര്‍ യാത്ര

കടകംപള്ളിയുടെ ഗുരുവായൂര്‍ യാത്ര

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരില്‍ പോയി ചടങ്ങുകളില്‍ പങ്കാളിയായത് വിവാദമായതിനെ തുടര്‍ന്ന് പലബ്രാഞ്ചുകളിലും അത് ചര്‍ച്ചയായിരുന്നു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരാധന സംബന്ധിച്ച് തൃപ്തികരമായ മറുപടി നല്‍കാനാവാതെ നേതാക്കള്‍ കുഴങ്ങിയിരിക്കുകയാണ്.

ഗ്രൂപ്പ് യുദ്ധത്തിന് അറുതി

ഗ്രൂപ്പ് യുദ്ധത്തിന് അറുതി

പാര്‍ട്ടിയിലെ ഗ്രൂപ്പ് യുദ്ധത്തിന് അറുതിയായതിനാല്‍ ഇക്കുറി അതിന്റെ അടിസ്ഥാനത്തിലുള്ള വെട്ടിനിരത്തല്‍ പരാതി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ തങ്ങള്‍ അനുകൂലിക്കുന്നവരെ സമ്മേളന പ്രതിനിധികളാക്കുന്ന വിധത്തില്‍ ചിലയിടങ്ങളില്‍ മേല്‍ക്കമ്മിറ്റികളില്‍ നിന്ന് പങ്കെടുത്തവരുടെ ഇടപെടലുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചിലയിടങ്ങളില്‍ സമ്മേളനം മാറ്റി

ചിലയിടങ്ങളില്‍ സമ്മേളനം മാറ്റി

അതേസമയം ചിലയിടങ്ങളില്‍ സമ്മേളനം മാറ്റി വച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി പത്രത്തിന്റെ വരിക്കാരല്ലെന്ന കാരണം ഉണ്ടാക്കിയും, ബ്രാഞ്ച് സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുമായിരുന്നു സമ്മേളനം മാറ്റിവച്ചത്.

ലോക്കല്‍ സമ്മേളനങ്ങള്‍

ലോക്കല്‍ സമ്മേളനങ്ങള്‍

ഒരു മാസം നീണ്ട ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ശേഷം ലോക്കല്‍ സമ്മേളനങ്ങള്‍ ഞായറാഴ്ച മുതല്‍ ആരംഭിച്ചു. 2093 ലോക്കല്‍ കമ്മിറ്റിയിലേക്ക് നടന്ന സമ്മേളനങ്ങള്‍ നവംബര്‍ 15നകം പൂര്‍ത്തിയാകും.

വിരമിച്ചവര്‍ക്ക് അവസരം

വിരമിച്ചവര്‍ക്ക് അവസരം

ലോക്കല്‍ സെക്രട്ടറിമാര്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായതു കൊണ്ട് പാര്‍ട്ടി അലവന്‍സുകള്‍ക്ക് അര്‍ഹരാണ്. സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്നും സഹകരണ മേഖലലയില്‍ നിന്നും മറ്റും വിരമിച്ച് പെന്‍ഷന്‍ ലഭിക്കുന്ന ആരോഗ്യമുള്ള ആളുകളെ ലോക്കല്‍ സെക്രട്ടറിമാരാക്കി മുഴുവന്‍ സമയ പ്രവര്‍ത്തകരാക്കാനുള്ള നിര്‍ദേശങ്ങളും ചിലയിടങ്ങളില്‍ ലഭിച്ചിട്ടുണ്ട്.

English summary
cpm branch committee meeting decisions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X