കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ അവസാന നിമിഷം മാറ്റി; മാറ്റിയത് അരൂരിലെ എട്ടിടങ്ങളിൽ

Google Oneindia Malayalam News

ആലപ്പുഴ: അരൂരിലെ എട്ട് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ അവസാന നിമിഷം മാറ്റി. പാർട്ടി മുഖപത്രത്തിനായി വരിക്കാരെ കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചതായിട്ടുള്ള വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മാറ്റിയതിൽ ദലീമാ ജോജോ ഉൾപ്പെട്ട പൂജപ്പുര ബ്രാഞ്ചിൻ്റെ സമ്മേളനവും ഉൾപ്പെടും. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത് സെപ്റ്റംബർ 15നായിരുന്നു. ഇക്കുറി പാർട്ടി പത്രം വരിസംഖ്യയടപ്പിക്കുന്നതിലടക്കം കർശന മാർഗനിർദ്ദേശങ്ങളാണ് സിപിഎം പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ, ആലപ്പുഴ ജില്ലയിലെ അരൂരിലെ എട്ട് ബ്രാഞ്ചുകൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതായിട്ടാണ് നേതൃത്വം കണക്കാക്കുന്നത്.

1

പ്രദേശത്തെ എട്ട് ബ്രാഞ്ചുകളുടെ സമ്മേളനങ്ങളാണ് സിപിഎം അവസാനനിമിഷം മാറ്റിവെച്ചത്. പാർട്ടി മുഖപത്രത്തിനായി വരിക്കാരെ കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചതായിട്ടാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കൂടാതെ, മൂന്ന് ദിവസം പാർട്ടി പത്രത്തിലേക്ക് വരിസംഖ്യ കൂട്ടാൻ ബ്രാഞ്ച് കമ്മിറ്റികൾക്കും നിർദ്ദേശവും നൽകി. ജനപ്രതിനിധികളും പാർട്ടി നേതാക്കളും സജീവമായി പത്രം ചേർക്കാൻ രംഗത്തിറങ്ങണമെന്ന് പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

എന്നാൽ, പാർട്ടി അംഗങ്ങളിലും നേതാക്കളിലും പൊതുവേ വർഗീയ വിരുദ്ധ നിലപാട് ശക്തമാണെങ്കിലും അപൂർവം ചില പ്രദേശങ്ങളിൽ ന്യൂനപക്ഷ വിരുദ്ധ മനോഭാവം നിലനിൽക്കുന്നുണ്ടെന്നാണ് സിപിഎം വിലയിരുത്തിയിരിക്കുന്നത്. ഇത് ഗൗരവത്തോടെ പരിശോധിക്കണം. തുടർന്ന്, തിരുത്താനും വേണ്ട അനുബന്ധ നടപടികൾ സ്വീകരിക്കുവാനും ഉപരിഘടകങ്ങൾക്ക് കഴിയണമെന്നും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.

നിലപാട് മയപ്പെടുത്താതെ സുധീരൻ, രാജിയിൽ നിന്ന് പിന്മാറിയില്ല; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനംനിലപാട് മയപ്പെടുത്താതെ സുധീരൻ, രാജിയിൽ നിന്ന് പിന്മാറിയില്ല; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

3

മുൻപെങ്ങുമില്ലാത്ത വിധത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്തോട് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചേർന്ന് നിന്ന് പ്രവർത്തിച്ചിരുന്നു. അത് പലയിടങ്ങളിലും വോട്ട് വിഹിതം വർധിപ്പിക്കുന്നതിനും വിവിധ മണ്ഡലങ്ങളിൽ വിജയിക്കുന്നതിനും കാരണമാവുകയും ചെയ്തതാണ്. ആ മാറ്റം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ പാർട്ടി ഘടകങ്ങൾക്ക് കഴിയുന്നുണ്ടോയെന്നും പരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

4

അതേസമയം, തുടർച്ചയായി അധികാരം കിട്ടിയപ്പോൾ പാർട്ടി തന്നെ ഇല്ലാതായിപ്പോയ അനുഭവം ബംഗാളിൽ നിന്ന് കേരളം ഉൾക്കൊള്ളണമെന്നും സിപിഎം നിർദ്ദേശിക്കുന്നു. സർക്കാരിനെ എല്ലാവരുടെയും സർക്കാരാണെന്ന് കണക്കാക്കി വേണം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ. പാർട്ടി പ്രവർത്തനമെന്നാൽ ദൈനംദിന സർക്കാർ പ്രവർത്തനത്തിൽ ഇടപെടലല്ല. പാർട്ടി സെൽഭരണം എന്ന് പ്രചരണത്തിന് ഇത് ആക്കം കൂട്ടും. ഈ രീതി വേണ്ടെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്.

സ്കൂൾ തുറക്കൽ; വിദ്യാഭ്യാസമന്ത്രിയുമായി നാളെ ചർച്ച നടത്തും: ആൻ്റണി രാജുസ്കൂൾ തുറക്കൽ; വിദ്യാഭ്യാസമന്ത്രിയുമായി നാളെ ചർച്ച നടത്തും: ആൻ്റണി രാജു

5

കർഷകരുടെയും തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞാൽ ഛിദ്രശക്തികൾക്ക് നുഴഞ്ഞുകയറാൻ അവസരമുണ്ടാകില്ല. കഴിഞ്ഞ കാലങ്ങളിലെ ത്യാഗങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ട് പാർട്ടിക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. വർത്തമാനകാല പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ഇടപെട്ട് ജനങ്ങളെ നയിക്കാൻ പ്രാപ്തരാണെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവങ്ങൾ സൃഷ്ടിക്കാൻ പാർട്ടി അംഗങ്ങൾക്ക് കഴിയണം. എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പാക്കുന്ന പ്രവർത്തനമാണ് സർക്കാർ പിന്തുടരേണ്ടത്. സർക്കാർ പാർട്ടി സഖാക്കളെ മാത്രം പരിഗണിക്കുന്ന ഒന്നായി മാറുന്നത്. അത് മറ്റു ജനവിഭാഗങ്ങളിൽ നിന്ന് പാർട്ടി ഒറ്റപ്പെടുത്തും. നീതിയുക്തമായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് സിപിഎമ്മിൻ്റെ അടിത്തറ വിപുലപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.

 6

സിപിഎമ്മിൻ്റെ അടിത്തറ അടിസ്ഥാന ജനവിഭാഗങ്ങളിലാണ്. അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിയുകയെന്നത് പ്രധാനമാണ്. എന്നാൽ മാത്രമേ, ജനങ്ങളുടെ സർക്കാരാണെന്ന ബോധ്യത്തിലേക്ക് പാവപ്പെട്ടവരെ എത്തിക്കാനാകുവെന്നും സിപിഎം കണക്കുകൂട്ടുന്നു.അതിനാൽ, പരമാവധി സ്ത്രീകളെ നേതൃതലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാണ് തീരുമാനം. മുഴുവൻ സമയ പ്രവർത്തനത്തിന് സാധിക്കുന്ന സ്ത്രീകളുണ്ടെങ്കിൽ അവരെ ബ്രാഞ്ച് സെക്രട്ടറിമാരാക്കണമെന്നും കൂടുതൽ വനിതകളുള്ള ബ്രാഞ്ചിൽ സ്ത്രീകളെ തന്നെ ബ്രാഞ്ച് സെക്രട്ടറിമാരാക്കണമെന്നുമാണ് സിപിഎം നിർദ്ദേശം.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
Eight CPM branch meetings in Aroor were postponed at the last minute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X