കണ്ണൂരില്‍ വേട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
കൂത്തുപ്പറമ്പ്: കണ്ണൂര്‍ ചിറ്റാരിപറമ്പില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. ചുണ്ടയില്‍ ബ്രാഞ്ചംഗവും ചിറ്റാരിപ്പറമ്പ് കള്ളുഷാപ്പ് തൊഴിലാളിയുമായ ചൂണ്ടയില്‍പ്രേമന്‍(45) ആണ് മരിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നഗരസഭയിലും മാലൂര്‍, പാട്യം, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, പഞ്ചായത്തുകളിലും ഇന്നു സിപിഎം ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.

ചിറ്റാരിപറമ്പ് ടൗണില്‍ ബുധനാഴ്ച രാത്രിയാണ് ബോംബെറിഞ്ഞ ശേഷം പ്രേമനെ വെട്ടിയത്. കാറിലും ബൈക്കിലുമെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രേമനെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു കാലും മുട്ടിനു താഴെ അറ്റുപോകാറായ നിലയില്‍ വെട്ടേറ്റിരുന്നു. റോഡില്‍ രക്തംവാര്‍ന്ന അത്യാസന നിലയില്‍ കിടന്ന പ്രേമനെ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്നാണ് തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചത്.
കണ്ണൂരില്‍ ചക്കരക്കല്‍ മേഖലയില്‍ സിപിഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ചക്കരക്കല്‍ പെലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്ത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications