കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്ന് വിളിച്ചാൽ മതി,സിപിഎമ്മിന്റെ ബ്രാഞ്ച് ഭാരവാഹികളടക്കം ബിജെപിയിലെത്തും,പേര് പറയില്ല,വിവാദം വേണ്ട!

Google Oneindia Malayalam News

Recommended Video

cmsvideo
വിളിച്ചാൽ സിപിഎമ്മിന്റെ ബ്രാഞ്ച് ഭാരവാഹികളടക്കം ബിജെപിയിലെത്തും

തൃശ്ശൂർ: ക്ഷണിച്ചാൽ സിപിഎമ്മിലെ ബ്രാഞ്ച് ഭാരവാഹികളടക്കം ബിജെപിയിലേക്ക് വരുമെന്ന് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. ആരെയും പ്രത്യേകമായി ബിജെപി ലക്ഷ്യം വെക്കുന്നില്ലെന്നും, ജനപക്ഷത്താണ് ബിജെപി നിലയുറപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. അതേസമയം നേതാക്കളുടെ പേരെടുത്ത് പറയുന്നില്ലെന്നും, അത്തരത്തിൽ ഒരു വിവാദമുണ്ടാക്കാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

<strong>കന്യാസ്ത്രീകൾ നടത്തുന്നത് സമര കോലാഹലമെന്ന് കോടിയേരി; തെളിവുണ്ടെങ്കിൽ ഏത് പാതിരിയും രക്ഷപ്പെടില്ല...</strong>കന്യാസ്ത്രീകൾ നടത്തുന്നത് സമര കോലാഹലമെന്ന് കോടിയേരി; തെളിവുണ്ടെങ്കിൽ ഏത് പാതിരിയും രക്ഷപ്പെടില്ല...

തെരഞ്ഞെടുപ്പ് കാലത്ത് പലതും പറയും, അത് കാര്യമാക്കാനുണ്ടോ എന്ന ശ്രീധരന്‍ പിള്ളയുടെ പെട്രോള്‍ വിലവര്‍ദ്ധനവിനെപ്പറ്റിയുള്ള ചോദ്യത്തിന്റെ മറുപടി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷമാണ് സിപിഎമ്മിനെ മുൾമുനയിൽ നിർത്തുന്ന പ്രസ്താവനയുമായി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. കെപിസിസിയുടെ പുതിയ ഭാരവാഹികളെക്കുറിച്ചുള്ള ചോദ്യത്തിന് ദൗര്‍ഭാഗ്യകരം എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി.

Sreedharan pillai

ജനകീയ നേതാക്കള്‍ ഇല്ലാത്തത് കൊണ്ടല്ല മറ്റ് പാര്‍ട്ടിയില്‍ നിന്നും വരുന്നവരെ സ്വീകരിക്കുന്നതെന്നും, ഇത് ബിജെപിയുടെ മനസ്സിന്റെ വലിപ്പമാണ് കാണിക്കുന്നതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. അതേസമയം കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. കെ സുധാകരന്റെ പേര് പരാമർശിക്കാതെയാണ് ക്ഷണം.

കെപിസിസിയുടെ പുതിയ ഭാരവാഹിപ്പട്ടിക അറിഞ്ഞ ഒരു നേതാവ് ഫോണ്‍ നിലത്ത് വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നത്. ഈ നേതാവിനെയടക്കം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ശ്രീധരൻ പിള്ള പറഞ്ഞത്. കെപിസിസിയുടെ പുതിയ ഭാരവാഹി നിര്‍ണ്ണയം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.

English summary
CPM branch members will join BJP, if invited says Sreedharan Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X