കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെതിരെ വധശ്രമം
കൂത്തുപറമ്പ്: ആറങ്ങാട്ടേരിയില്‍ സിപിഎം പ്രവര്‍ത്തനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ തൊട്ടുപിന്നാലെ കണ്ണവം പൂഴിയോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വധശ്രമം. പൂഴിയോട്ടെ ഇല്ലത്ത്പറമ്പില്‍ ശിവനെ (34) തലയ്ക്കടിച്ചുകൊല്ലാനായിരുന്നു ശ്രമം. ശിവനെ ഗുരുതരാവസ്ഥയില്‍ തലശ്ശേരി സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പൂഴിയോട് പൂട്ടിയിട്ട കടക്ക് സമീപംവെച്ച് ചൊവ്വാഴ്ച സന്ധ്യക്ക് ഏഴ്മണിയോടെ സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ ഇരുമ്പ് വടിയും ദണ്ഡയും ഉപയോഗിച്ച് കടന്നാക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തലയ്ക്കും കൈകാലുകള്‍ക്കുമാണ് ഇരുമ്പ്വടികൊണ്ട് അടിയേറ്റത്.

പൂഴിയോടുള്ള രജീഷ്, അനീശന്‍, സുനീഷ്, രാജീവന്‍, നിഖില്‍, ദാസന്‍, ഇത്താഖ് എന്ന രജി, സിപി ലിജോ, കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിക്കുന്നു.
ഗുരുതരാവസ്ഥയിലായ ശിവന്‍ തീവ്രവപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞദിവസം ശിവനുനേരെ ആര്‍എസ്എസ് വധഭീഷണിയുണ്ടായിരുന്നു. കണ്ണവം സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയുണ്ട്. ശനിയാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിനെ പൂഴിയോട് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിനെ ശിവന്റെ നേതൃത്തവത്തില്‍ പോലീസില്‍ പരാതി നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications