സിപിഎം എല്ലാം 'കോംപ്രമൈസ്' ആക്കുന്നു; ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ എകെജി സെന്ററില്‍
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരനാണ് ഡയറക്ടര്‍ നാരായണന്‍ നായര്‍. ഇദ്ദേഹത്തിന്റെ മകളാണ് ലക്ഷ്മി നായര്‍.
തിരുവവന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ സിപിഎം ശ്രമിക്കുന്നു. ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു. ചര്‍ച്ചയ്ക്ക് കോലിയക്കോട് കൃഷ്ണന്‍ നായരെയും വിളിപ്പിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരനാണ് ഡയറക്ടര്‍ നാരായണന്‍ നായര്‍. ഇദ്ദേഹത്തിന്റെ
മകളാണ് ലക്ഷ്മി നായര്‍.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേരള സര്‍വ്വകലാശാല ഉപസംമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റുമായി സിപിഎം ചര്‍ച്ചയാക്ക് തയ്യാറായിരിക്കുന്നത്. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷ ചുമതലയില്‍ നിന്ന് ഡിബാര്‍ ചെയ്യാമെന്ന തീരുമാനത്തിലെത്തിയിരുന്നു.

എന്നാല്‍ പ്രിന്‍ലിപ്പല്‍ രാജിവെക്കും വരെ സമരം ചെയ്യുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിദ്യാര്‍ത്ഥി സംഘടനകളും ചില രാഷ്ട്രീയ പാര്‍ട്ടികളും. അതേ സമയം ലോ അക്കാദമി സമരത്തിന് പിന്തുണയേകി സമരം ഏറ്റെടുക്കാന്‍ സിപിഐയും തീരുമാനിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാന്‍ സിപിഐ ആലോചിക്കുന്നുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications