കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർഗോഡ് വീണ്ടും കള്ളവോട്ട് ആരോപണം; ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്, പരിശോധന

Google Oneindia Malayalam News

Recommended Video

cmsvideo
കാസർഗോഡ് വീണ്ടും കള്ളവോട്ട് ആരോപണം

കണ്ണൂർ: കാസർഗോഡ് മണ്ഡലത്തിലെ കൂടുതൽ ഇടങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. കയ്യൂർ ചീമേനിയിൽ 120ൽ അധികം കള്ളവോട്ടുകൾ ചെയ്തതായി കോൺഗ്രസിന്റെ പരാതി. 48ാം നമ്പർ ബൂത്തിൽ രണ്ട് സിപിഎം പ്രവർത്തകർ പലതവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. കണ്ണൂരിൽ 90 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ നേടാനും കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

വ്യത്യസ്ഥ സമയങ്ങളിലായി വോട്ട് ചെയ്യാനായി കാത്ത് നിൽക്കുന്ന സിപിഎം പ്രവർത്തകരായ രാഹുൽ എസ്, വിനീഷ് എന്നിവരുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രദേശവാസികളായ പതിനാറോളം പേരുടെ പേരിൽ ഈ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്നാണ് ആരോപണം.

3 സംസ്ഥാനങ്ങളിലെ 5 ഗ്ലാമര്‍ സീറ്റുകള്‍ ബിജെപി കൈവിടും... കണക്കുകളില്‍ അമ്പരന്ന് ബിജെപി!!3 സംസ്ഥാനങ്ങളിലെ 5 ഗ്ലാമര്‍ സീറ്റുകള്‍ ബിജെപി കൈവിടും... കണക്കുകളില്‍ അമ്പരന്ന് ബിജെപി!!

main

ചീമേനിയിലെ കൂളിയാട് സ്കൂളിലെ ബൂത്തിൽ മാത്രം 120ലധികം കള്ളവോട്ടുകൾ വീണിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. കണ്ണൂരിലെ ഇരുപതോളം ബൂത്തുകളിൽ 90 ശതമാനത്തിൽ അധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇവിടുത്തെ വോട്ടെടുപ്പിന്റെ ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമം നടത്തി വരികയാണ് കോൺഗ്രസ്.

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജൻ വോട്ട് രേഖപ്പെടുത്തിയ കോങ്ങാറ്റ സ്കൂളിലെ 40,41 ബൂത്തുകളിൽ കളളവോട്ട് നടന്നെന്ന് കോൺഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ നടപടിയിലേക്ക് കടക്കാനാണ് കോൺഗ്രസ് തീരുമാനം. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ കളളവോട്ട് നടന്നുവെന്ന ആരോപണം സിപിഎമ്മും ഉന്നയിക്കുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
CPM casts bogus vote in Kasargode, alleged congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X