കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് തടയിടാന്‍ രാമായണമാസാചരണം നടത്താന്‍ സിപിഎം! ബിജെപിയും ആർഎസ്എസും വിയർക്കുമോ?

  • By Desk
Google Oneindia Malayalam News

കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുവോട്ടുകളാണ് സിപിഎമ്മിന്‍റെ മുഖ്യവോട്ട് ബാങ്ക്. ഈ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് തന്നെയാണ് ബിജെപിയും പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സിപിഎമ്മിനെ മെരുക്കണമെങ്കില്‍ ഹിന്ദുവോട്ടുകള്‍ സ്വന്തം പക്ഷത്ത് എത്തിക്കണം എന്ന ലക്ഷ്യത്തോടെ ബിജെപി കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ആ ലക്ഷ്യത്തെ തടയിടാന്‍ പുതിയ തന്ത്രങ്ങളാണ് സിപിഎം മെനയുന്നത്.

ഇതിന്‍റെ ഭാഗമായി ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ബദലായുള്ള സിപിഎം ഘോഷയാത്രയായ ശോഭയാത്രയും പാര്‍ട്ടിക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലെ ക്ഷേത്രകാര്യങ്ങളില്‍ സജീവമായി ഇടപെടാനുളള തിരുമാനത്തിനും പിന്നാലെ രാമായണ മാസാചരണം സംഘിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം.

നേരത്തേ തന്നെ

നേരത്തേ തന്നെ

നേരത്തേ തന്നെ ഹിന്ദുക്കളെ ഒപ്പം ചേര്‍ക്കുക എന്ന ഉദ്ദേശത്തോട് കൂടി ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്ക് ബദലായി ശോഭയാത്ര, ഗണേശോത്സവം തുടങ്ങിയ ആഘോഷങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. പിന്നാലെയാണ് രാമായണ മാസാചരണവും വിപുലമായി ആഘോഷിക്കാന്‍ പാര്‍ട്ടിയുടെ തിരുമാനം.

രാമായണ മാസാചരണം

രാമായണ മാസാചരണം

രാമായണ മാസാചരണത്തിന്‍റെ ഭാഗമായി രാമായണത്തിന്‍റെ സാമൂഹിക പശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്താനാണ് പാര്‍ട്ടിയുടെ തിരുമാനം. പാര്‍ട്ടിയുടെ സംസ്കൃത സംഘത്തിന്‍റെ നേതൃത്വത്തിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്.

സെമിനാറുകളും പ്രഭാഷണങ്ങളും

സെമിനാറുകളും പ്രഭാഷണങ്ങളും

രാമായണ പാരായണത്തിനൊപ്പം ഇതിഹാസത്തിന്‍റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്ന സെമിനാറും പ്രഭാഷണങ്ങളും നടത്താനും പാര്‍ട്ടി തിരുമാനിച്ചിട്ടുണ്ട്. 25 ന് സംസ്ഥാനതല സെമിനാര്‍ നടത്തും.

ജില്ലകള്‍ തോറും

ജില്ലകള്‍ തോറും

പിന്നീട് ജില്ലകള്‍ തോറും പ്രഭാഷണം നടത്തും. ആലപ്പുഴയില്‍ സുനില്‍ പി ഇളയിടമാണ് പ്രഭാഷണം നടത്തുന്നത്. വിശ്വാസം വഴിയുള്ള ബിജെപിയുടെ കടന്നുകയറ്റം തടയുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് നടപടി.

ക്ഷേത്രകാര്യങ്ങള്‍

ക്ഷേത്രകാര്യങ്ങള്‍

ക്ഷേത്രകമ്മിറ്റികള്‍ വഴിയുള്ള ബിജെപിയുടെ രാഷ്ട്രീയ ഇടപെടല്‍ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഇതിനോടകം തന്നെ പാര്‍ട്ടി പലപദ്ധതികളും ഒരുക്കിയിട്ടുണ്ട്.പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തില്‍ സിപിഎം അംഗങ്ങള്‍ മത ആരാധനാലയങ്ങളുടെ ഭാരവാഹിത്വം രാജിവെക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ക്ഷേത്രങ്ങളുടെ ചുമതല പാര്‍ട്ടി അംഗങ്ങള്‍ ഒഴിയുന്നതോടെ ബിജെപി അവിടെ പിടിമുറുക്കുന്നു എന്ന് കണ്ടതോടെ ക്ഷേത്രകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ നേരിട്ട് ഇടപെട്ട് പ്രവര്‍ത്തിക്കണമെന്ന തിരുമാനമാണ് പാര്‍ട്ടി മുന്നോട്ട് വെച്ചിരിക്കുന്നത്.

നിയന്ത്രണം

നിയന്ത്രണം

പാര്‍ട്ടി ശക്തമായ പല ഇടങ്ങളിലും ആര്‍എസ്എസ് ആണ് ക്ഷേത്രകാര്യങ്ങള്‍ നിയന്ത്രിച്ചുപോരുന്നത്. എന്നാല്‍ ഇത് ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്ക് പോകാന്‍ കാരണമാകുമെന്ന നിലപാടില്‍ ക്ഷേത്രഭരണത്തിലുള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകരെ സജീവമായി ഉള്‍പ്പെടുത്താനുള്ള നീക്കവും സിപിഎം നടത്തുന്നുണ്ട്.

ക്ഷേത്ര ഭരണം

ക്ഷേത്ര ഭരണം

മത വര്‍ഗീയവാദികളില്‍ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിച്ച് വിശ്വാസികള്‍ക്ക് നല്‍കുക എന്ന മുദ്രാവാക്യവുമായി ക്ഷേത്രഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ ഇതിനോടകം തന്നെ പാര്‍ട്ടി കൈക്കൊണ്ട് കഴിഞ്ഞു. സിപിഎം ശക്തി കേന്ദ്രമായ കണ്ണൂരില്‍ തന്നെയാണ് ഇക്കാര്യം ആദ്യം നടപ്പാക്കുന്നത്.

പ്രധാന സ്ഥാനങ്ങള്‍

പ്രധാന സ്ഥാനങ്ങള്‍

ക്ഷേത്രഭരണ സമിതികളിലെ പ്രധാന സ്ഥാനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈയ്യില്‍ എത്തിക്കുകയാണ് ആദ്യ നീക്കം. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായ ഒകെ വാസുവിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.. പാര്‍ട്ടിയുടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആവും പ്രവര്‍ത്തനങ്ങള്‍.

English summary
Cpm to celebrate ramayanamasacharanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X